വി. ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോട് അനുബന്ധിച്ച് പുത്തൂര്‍ മാധവശേരി സൈന്റ്റ് തെവോദോറോസ് ഓര്ത്തുഡോക്സ് യുവജന പ്രസ്ഥാനം എല്ലാ വർഷവും നടത്തി വരുന്ന കർമ്മ പരിപാടികള്‍ മാതൃ സ്പർശം എന്ന പേരില്‍ ഈ വർഷവും നടത്തപെട്ടു.
തിരുവനന്തപുരം ട്രിനിറ്റി ബാല ഭവനിലെയും –ആശ്രയ ബാലിക ഭവനിലെയും ഏകദേശം 60 ഓളം കുട്ടികളോടൊപ്പം ഒരു ദിവസം ചെലവഴിക്കുകയും അവർക്കായി അന്നദാനം ചെയ്യുകയും ചെയ്തു. ഇടവക വികാരി റവ. ഫാ. മാത്യു അബ്രഹാം , സെക്രട്ടറി ശ്രി. കുഞ്ഞുമോന്‍ , യുവജന പ്രസ്ഥാനം വൈസ്പ്രസിഡന്റ് ശ്രി. മാത്യുസ് കോശി, സെക്രട്ടറി ശ്രി. ബിബിന്‍ ബാബു , ട്രസ്റ്റി : ശ്രി: T.J ജോബ്സന്‍ , പെരുന്നാള്‍ കൺവീനര്‍ ശ്രി.ജിജോ തോമസ് എന്നിവര്‍ ഈ വര്ഷത്തെ മാതൃസ്പര്ശത്തിന് നേതൃത്വം നല്കി . വൃതാനുഷ്ഠാനങ്ങളോടെ പരിശുദ്ധ നോയമ്പ് നോക്കുന്ന ഈ കാലയളവിൽ നമ്മുടെ ചുറ്റുപാടുമുള്ള അനാഥരോടും അശരണരോടുമൊപ്പം അൽപനേരം ആയിരിക്കുകയും അവർക്കു പുതു വസ്ത്രവും ആഹാരവും നൽകി വിശുദ്ധ ദൈവ മാതാവിന്റെ പതിനഞ്ചു നോയമ്പിന്റെ ശ്രെഷ്ഠത പുതു തലമുറയ്ക്ക് പകർന്നു നൽകുകയും ചെയ്യുക എന്ന സദുദ്ദേശത്തോടെയാണ് എല്ലാ വർഷവും മാതൃ സ്പർശം സംഘടിപ്പിക്കുന്നത്. നിർധന സഹായ വിതരണം, രോഗികൾക്കു ചികിത്സ സഹായം , കുട്ടികൾക്കുള്ള പഠന സാമഗ്രികൾ വിതരണം , സമർത്ഥരായ പാവപെട്ട കുട്ടികളെ ദത്തെടുത്തു പഠിപ്പിക്കൽ , വിവാഹ ധന സഹായം , അർഹരായവർക്ക് വീട് നിർമ്മിച്ച് നൽകൽ , തയ്യൽ മെഷീൻ വിതരണം, ആട്ടിൻ കുട്ടികൾ വിതരണം തുടങ്ങിയ മാതൃകാപരമായ പല കർമ്മ പദ്ധതികളും കഴിഞ്ഞ 24 വർഷങ്ങളായി മാധവശ്ശേരി സെയിന്റ തെവോദോറോസ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനം നടപ്പാക്കി വരുന്നു.