ഹൈക്കോടതി ഉത്തരവിൽ പ്രകാരം ഇന്ന്(12.04.2016) മാമ്മലശ്ശേരി മാർ മിഖയേൽ ഓർത്തഡോക്സ് പള്ളിയിൽ വികാരിമാരായ ഫാ.സി.കെ ജോൺ കോർ എപ്പിസ്കോപ്പ ,ഫാ.ജോർജ് വേമ്പനാട്ട് എന്നിവർ വി.കുർബാന അർപ്പിച്ചു.നൂറുകണക്കിന് വിശ്വാസികൾ വി.കുർബാനയിൽ സംബന്ധിച്ചു.രണ്ടു വർഷങ്ങൾക്ക് ശേഷം ഇന്നാണ് പള്ളിയിൽ ആരാധന നടന്നത്. പള്ളിക്കകത്ത് വി.കുർബാന നടക്കുമ്പോൾ പാത്രിയർക്കീസ് വിഭാഗം കൂക്ക് വിളികളുമായി പുറത്തു നിലയുറപ്പിച്ചിരിന്നു.
മാമ്മലശ്ശേരി പള്ളി ആരധനയ്ക്കായി തുറന്നു; വി. കുർബാന നടന്നു


