കുന്നംകുളം : പാറയിൽ സെന്റ് ജോർജ് പള്ളിയിലെ ഓർത്തഡോൿസ് വെക്കേഷൻ ബൈബിൾ സ്കൂൾ ( OVBS ) റാലിയോടെ സമാപിച്ചു. “ദൈവം എന്റെ പരമാനന്ദം” എന്നതായിരുന്നു ഈ വർഷത്തെ പ്രധാന ചിന്താവിഷയം. രാവിലെ കുർബാനക്ക് ശേഷം നടന്ന സമ്മേളനത്തിൽ വികാരി ഫാ .ഡോ .സണ്ണി ചാക്കോ അദ്ധ്യക്ഷത വഹിച്ചു .കുട്ടികൾ ആത്മിയമായി വളരേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചു ഫാ.ഡോ.സണ്ണിചാക്കോ തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും ,സമ്മാനദാനവും ഉണ്ടായിരുന്നു. പള്ളി കൈക്കാരൻ ജോസ് ,കുന്നംകുളം സൺഡേ സ്കൂൾ ജില്ല ഇൻസ്പെക്ടർ സി സി റോബിൻസ്, കൺവീനർ സോജ, അദ്ധ്യാപകരായ ബേബി, ഷേർലി, നിഷ , കിൻസലി എന്നിവർ സംസാരിച്ചു
പാറയിൽ സെന്റ് ജോർജ് പള്ളിയിലെ 2016ലെ ഒ.വി.ബി.എസ് സമാപിച്ചു

