എറണാകുളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ നവതിയുടെ നിറവില്‍

ekm_church

കൊച്ചി: എറണാകുളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ നവതിയുടെ നിറവില്‍. നവതി ആഘോഷങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമാകും. ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ജിജി തോംസണ്‍, ന്യൂവാല്‍സ് വൈസ് ചാന്‍സലര്‍ ഡോ. റോസ് വര്‍ഗീസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. നവതിയാഘോഷത്തിന് ഒക്ടോബറില്‍ സമാപനമാകും. നവതി വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഭവന ദാനം, വിദ്യാഭ്യാസ സഹായം എന്നീ പദ്ധതികള്‍ ഊര്‍ജിതപ്പെടുത്തും. നവതി സ്മാരക പദ്ധതി നടപ്പാക്കി വരികയാണ്.