മുംബെ: മലാഡ് സെന്‍റ തോമസ് ഓര്‍ത്തോഡോക്സ് വലിയ പള്ളിയുടെ ഈ വര്‍ഷത്തെ പെരുന്നാളും, ഇടവകയുടെ കാവല്‍പിതാവായ മാർ തോമാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഡിസംബർ 13 ഞായറാഴ്ച മുതൽ 20 ഞായറാഴ്ച വരെ വിവിധ പരിപാടികളോടുകൂടെ നടത്തപ്പെടുന്നു. തൃശ്ശൂര്‍ മെത്രാസനാധിപന്‍ അഭി. ഡോ. യൂഹാന്നോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്തയാണ് ഈ വര്‍ഷത്തെ പെരുന്നാൾ ചടങ്ങുകള്‍ക്ക് പ്രധാന കാര്‍മ്മീകത്വം വഹിക്കുന്നത്. നമസ്ക്കാരങ്ങള്‍, വിദ്യാര്‍ത്ഥികളുടെയും, യുവ ദമ്പതിമാരുടെയും കൂടിവരവ്, കണ്‍വെന്‍ഷൻ പ്രസംഗങ്ങൾ, പെരുന്നാള്‍ റാസ, വി. കുര്‍ബ്ബാന, പൊതു സമ്മേളനം, നേര്‍ച്ചവിളമ്പ് തുടങ്ങിയവ പെരുന്നാൾ ചടങ്ങുകളായി ഉണ്ടായിരിക്കുന്നതാണ്. വികാരി ഫാ. തോമസ് വറുഗീസും, സഹവികാരി ഫാ. മാത്യു താന്നിമൂട്ടിലും, ട്രെസ്റ്റ്‌റ്റി ഫിലിപ്പ് വറുഗ്ഗീസും, സെക്രട്ടറി സാംകുട്ടി റ്റി.ജി യും നേത്രുത്വം നല്കും.
Perunal Programme
13/12/2015 Sunday 10.00 am Kodiyettu
14/12/2015 Monday 7.00 pm Evening Prayer
15/12/2015 Tuesday 7.00 pm Evening Prayer
7.30 pm MGOCSM Get-together
16/12/2015 Wednesday 7.00 pm Evening Prayer
7.30 pm Youth Couples’ Get-together
17/12/2015 Thursday 7.00 pm Evening Prayer & Intercession
7.45 pm Devotional Address. By HG Mar Meletius
18/12/2015 Friday 6.00 am Morning Prayer
7.00 am Holy Qurbana
7.00 pm Evening Prayer & Intercession
7.45 pm Devotional Address. By HG Mar Meletius
19/12/2015 Saturday 6.00 am Morning Prayer
6.30 pm Evening Prayer
7.30 pm Devotional Address, followed by “RASSA”
20/12/2015 Sunday 6.30 am Mid-Night Prayer
7.30 am Morning Prayer
8.30 am Holy Qurbana & Rassa
10.30 am Public Meeting
11.00 am Kodiyirakku & Nercha


