മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ ബ്രമ്മവർ ഭദ്രാസനത്തിലെ ഹുലിക്കലിൽ പരി. പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ പുതിയ കൊങ്ങിണി ഓർത്തഡോൿസ് ദേവാലയത്തിന്റെ കൂദാശ കർമ്മം കിഴക്കിന്റെ കതോലിക്കയും , മലങ്കര മെത്ര പോലിത്തയുമായ പരി. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വതിയൻ കാതോലിക്ക ബാവ തിരുമനസിന്റെ പ്രധാന കാർമികത്വത്തിൽലും , കൽകട്ട ഭദ്രസനതിപൻ അഭി. ഡോ . ജോസഫ് മാർ ദിവന്നാസിയോസ് മെത്രപോലിത്ത, ,ബ്രമ്മവർ ഭദ്രാസന അധിപൻ അഭി. യാകോബ് മാർ ഏലിയാസ് മേത്രപോലിത്ത എന്നി പിതാക്കന്മാരുടെ
സഹകര്മികത്വതിലും ഡിസംബർ 5 അം തിയതി നടതപെട്ടു .. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പുതിയ പള്ളിയുടെ വികാരി റെവ് .ഫാ എബ്രഹാം കുരിയകോസ് കണിചെരിൽ ,പ്രധാന സ്പോൻസർ ശ്രി രാജു വർഗീസിനെയും ,കുടുംബത്തെയും പരി .ബാവ ആദരിച്ചു ..ചടങ്ങിൽ , റെവ് .ഫാ ലസ്സാർ ഡിസൂസ , റെവ് .ഫാ ഡേവിസ് ക്രിസ്റ്റ , റെവ് .ഫാ അശ്വിൻ , റെവ് .ഫാ സുനിൽ .പി .തോമസ് , റെവ് .ഫാ ബെന്നി മാത്യു എന്നിവര് പങ്കെടുത്തു .. വികാരി ജെനറൽ റെവ് .ഫാ .സി .എ ഐസക് , വികാരി റെവ് .ഫാ എബ്രഹാം കുരിയകോസ് കണിചെരിൽ എന്നിവര് ചടങ്ങുകൾക്ക് നേതൃത്വം നല്കി
ഹുലിക്കലിലെ കൊങ്ങിണി ദേവാലയത്തിന്റെ കൂദാശ കർമ്മം നടത്തി




