ആരാധനാ ബോധ്യത്തോടൊപ്പം ആഴമുള്ള സഭാദര്‍ശനവും സാമൂഹ്യ പ്രതിബദ്ധതയും ആത്മീയ പിതാക്കന്മാര്‍ക്ക് ആവശ്യമാണെന്നും അതിന് ഒരു മാതൃകയാണ് മാർ ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായെന്നും ഓർത്തഡോക്സ് സഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ .മാത്യൂസ് മാര്‍ സേവേറിയോസ് . മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കായുമായിരുന്ന ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവായുടെ 40 -ാം മത് ശ്രാദ്ധ പെരുന്നാളിന് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പെരുനാളിനു മുഖ്യ കാർമ്മീകത്വം വഹിച്ചു . മാത്യൂസ് മാർ തേവോദോസിയോസ് , ഡോ. ജോഷ്വാ മാർ നിക്കോദീമോസ് എന്നിവർ സഹകാർമ്മികരായിരുന്നു . ഫാ . വി . എം മാത്യു , ഫാ . എം . കെ .കുര്യൻ , എന്നിവർ പ്രസംഗിച്ചു.
ആരാധനാ ബോധ്യത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയും ആവശ്യം – മാത്യൂസ് മാർ സേവേറിയോസ്


