മാധവശ്ശേരി പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ 12 മുതല്‍ 15 വരെ

FB_IMG_1446532444892

പുത്തൂര്‍ : ശതാബ്ദി നിറവില്‍ പരിലസിക്കുന്ന മാധവശ്ശേരി സൈന്റ് തേവോദോറോസ് ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ , ഇടവക ബാല സമാജത്തിന്റെ നേതൃത്വത്തില്‍ ആണ്ടു തോറും നടത്തി വരാറുള്ള പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ ഈ വര്‍ഷവും നവംബര്‍ 12,13,14,15 തീയതികളില്‍ പൂര്‍വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

വചന ശുസൃഷ ,ഉപവാസ പ്രാര്‍ത്ഥന, കാന്‍ഡില്‍ പ്രോസഷന്‍ , വി. മൂന്നിന്മേല്‍ കുര്‍ബാന , കാരുണ്യ സ്പര്‍ശം (കേരളപുരം സൈന്റ്റ്‌ വിന്‍സെന്റ് വൃദ്ധസദനം സന്ദര്‍ശനം ) , “പതിരാവരുത് ഈ കതിരുകള്‍” – ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസ് എന്നിവ ഈ വര്‍ഷത്തെ പെരുന്നാളിന്റെ സവിശേഷതകള്‍ ആണ്. നേര്ച്ച കാഴ്ചകളോട് കൂടി വന്നു പെരുന്നാള്‍ അനുഗ്രഹപ്രദമാക്കുവാന്‍ ഏവരെയും ദൈവ സന്നിധിയിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു…