കമ്യൂണിസം നിരീശ്വരവാദം ഊന്നിപ്പറയുന്നില്ല: കാതോലിക്കാ ബാവ

HH_Paulose_II_catholicos

കമ്യൂണിസം നിരീശ്വരവാദം ഊന്നിപ്പറയുന്നില്ല: കാതോലിക്കാ ബാവ

വര്‍ത്തമാനകാല കമ്യൂണിസം നിരീശ്വരവാദം ഊന്നിപ്പറയുന്നില്ലെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ പരാമധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. രാഷ്്ട്രീയ നേതൃത്വത്തിന്‍റെ ദുഷ്ടലാക്കുകൊണ്ടാണ് മലങ്കരസഭയില്‍ പ്രതിസന്ധി വര്‍ധിക്കുന്നതെന്നും കോടതിവിധികളെ ആധാരമാക്കി ചര്‍ച്ചയ്ക്ക് തയ്യാറെന്നും കാതോലിക്കാ ബാവ പറഞ്ഞു. ജീവിതക്കാഴ്ചകള്‍ എന്ന ആത്മകഥാപുസ്തകത്തിലാണ് ബാവയുടെ പരാമര്‍ശങ്ങള്‍. കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ക്ക് കോണ്‍ഗ്രസ് അഡിക്ഷന്‍ ഉണ്ടായിട്ടുണ്ട്.

അത് അപകടകരമാണ്. കമ്യൂണിസം നിരീശ്വരവാദമാണ് എന്ന ബോധ്യത്തിലാവാം ഇത് സംഭവിച്ചത്. കുട്ടികള്‍ നിരീശ്വരവാദികളായി മാറുമോയെന്ന് സാധാരണക്കാര്‍ ഭയപ്പെട്ടു. രാഷ്ട്രീയ നേതാക്കന്‍മാര്‍ ഈ വികാരത്തെ ചൂഷണം ചെയ്തു. കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ എല്ലാം ഏറെക്കുറെ ഒരുപോലെയണെന്നും അധികാരം നിലനിര്‍ത്തുക മാത്രമാണ് ലക്ഷ്യമെന്നും ബാവ തന്‍റെ ആത്മകഥാ പുസ്തകത്തില്‍ വ്യക്തമാക്കുന്നു. പൂര്‍വിക നേതാക്കന്‍മാരുടെ ആദര്‍ശപരമായ ജീവിതത്തിന്‍റെ കണികപോലും ഇന്നത്തെ നേതൃത്വങ്ങള്‍ക്കി്ല്ല . സഭയെയും രാഷ്ട്രീയത്തെയുും രണ്ടായി കാണണം. ഓര്‍ത്തഡോക്സ് സഭ ഒൗദ്യോഗികമായി രാഷ്ട്രീയത്തില്‍ ഇടപെടാറില്ല. മലങ്കരസഭയിലെ തര്‍ക്കങ്ങളുടെ കാരണമായി രാഷ്ട്രീയ നേതൃത്വങ്ങളുടെ ദുഷ്ടലാക്കെന്നും ബാവ തുറന്നടിച്ചു. ഇതുവരെ ഉണ്ടായ കോടതിവിധികളെ ആധാരമാക്കി ചര്‍ച്ചയ്ക്കും വിട്ടുവീഴ്ചകള്‍ക്കും തയ്യാറെന്നും . സമാധാനമുണ്ടാകേണ്ടത് അനിവാര്യതയാണെന്നും പുസ്തകത്തില്‍ പറയുന്നു. മണിപവര്‍, മസില്‍പവര്‍ , കൗശലങ്ങള്‍ , അധികാരഭ്രമം എന്നിവ ഒരു മതാധ്യക്ഷനില്‍ ഒരിക്കലും ഉണ്ടാവരുത്. പ്രശസ്ത എഴുത്തുകാരനായ ബെന്യാമിന്‍ നടത്തിയ അഭിമുഖമാണ് ആത്മകഥാംശ രൂപത്തില്‍ ജീവിതക്കാഴ്ചകള്‍ എന്ന പേരില്‍ പുറത്തിറങ്ങിയത്. ഡിസിബുക്സാണ് പ്രസാധകര്‍