ആലഞ്ചേരി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന് 50 വർഷത്തിന്‍റെ പൂർത്തീകരണ നിർവൃതി

 

suppli

ഇന്നു മുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും” (ലൂക്കോസ് 1: 48.)

സകല തലമുറകളും ഭാഗ്യവതി എന്ന് വാഴ്ത്തുന്ന പരിശുദ്ധ മാതാവിന്‍റെ നാമത്തിൽ സ്ഥാപിതമായ ആലഞ്ചേരി പള്ളിയിലെ  എട്ടുനോമ്പ്പെരുന്നാൾ സകല ദേശത്തും കേൾവിപ്പെട്ടതാണ്. വർഷങ്ങൾക്ക് മുമ്പ്  മധ്യ തിരുവിതാംക്കുറിൽ നിന്നും തൊഴിൽ, കച്ചവടം , കൃഷി മറ്റുമായിബന്ധപ്പെട്ട് അഞ്ചൽ,  ആലഞ്ചേരി  പ്രദേശത്തേക്ക് കുടിയേറി പാർത്ത മലങ്കര   ഓർത്തോഡോക്സ് സുറിയാനി ക്രൈസ്തവർ തങ്ങളുടെപരമ്പരാഗത ആരാധനയ്ക്കായി തല പള്ളിയായ തുമ്പമണ്‍ സെന്‍റ് മേരീസ്‌ ഓർത്തോഡോക്സ് പള്ളിയുടെ അതേ നാമത്തിൽ സ്ഥാപിച്ചആലഞ്ചേരി പള്ളിക്ക് 78 വർഷത്തെ ചരിത്രം ഉണ്ട്.

പള്ളിയുടെ പ്രധാന പെരുന്നാളാണ്  വിശുദ്ധ ദൈവമാതാവിന്‍റെ ജനന പെരുന്നളിനോട് അനുബന്ധിച്ച് ആചരിക്കുന്ന എട്ടുനോമ്പ് പെരുന്നാൾ.

ഈ ഇടവകയിലെ എട്ടുനോമ്പ് പെരുന്നാളിന്‍റെ ആരംഭം 1965- ൽ ആണ്. ആദ്യ വർഷങ്ങളിൽ ചെറിയ രീതിയിൽ കൊണ്ടാടിയ പെരുന്നാൾ 1974ആയതോടെ വിപുലമായി ആഘോഷിക്കുവാൻ തുടങ്ങി.

ഇന്ന് തെക്കൻ കേരളത്തിലെ പ്രസിദ്ധമായ പെരുന്നാളുകളിൽ മുൻപന്തിയിലാണ്  എല്ലാ വർഷവും സെപ്റ്റംബർ 1 മുതൽ 8 വരെ നടക്കുന്നആലഞ്ചേരി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ. ദേശത്തിന്‍റെ പെരുന്നാളായി മാറികഴിഞ്ഞ ഈ പെരുന്നാൾ ആലഞ്ചേരി പള്ളി പെരുന്നാൾഎന്നു അറിയപ്പെടുന്നു. പെരുന്നാളിനോട് അനുബന്ധിച്ച് ഇവിടെ എത്തുന്ന തീർത്ഥാടകാരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു എന്നത്‌ വിശുദ്ധദൈവ മാതാവിന്‍റെ അനുഗ്രഹീത സാന്നിധ്യത്തിന്‍റെ ഉത്തമ സാക്ഷ്യമാണ്. തീർത്ഥാടകരായി ഇവിടെ എത്തുന്നവർ ഉദ്ദിഷ്ടകാര്യസാധ്യത്തിനായി നിറകണ്ണുകളോടെ ധ്യാനമന്ദിരത്തിൽ മുഴുദിനം പ്രാർത്ഥനക്കായി ചിലവഴിക്കുന്ന കാഴ്ച മറ്റ് ഒരിടത്തും കാണാൻ കഴിയാത്തകാഴ്ചകളിൽ ഒന്നാണ്.

പതിറ്റാണ്ടുകൾക്ക് മുമ്പ് ഗ്രീസിലെ മൌണ്ട് ആതോസ് സന്യാസ സമൂഹത്തിൽ നിന്നും ഈ പള്ളിയിൽ വന്ന ഷിമോണയെന്ന ആചാര്യ ശ്രേഷ്ഠൻതന്‍റെ ധ്യാന വേളയിൽ ലഭിച്ച ദർശനത്താൽ പ്രകൃതിദത്ത വർണ്ണങ്ങളാൽ വരച്ചു വിശുദ്ധ ജോർദാൻ നദിയിൽ നിന്നും ശേഖരിച്ച  ജലവുംവിശുദ്ധ എണ്ണയും കൊണ്ട് ശുദീകരിച്ച് ഈ ദേവാലയത്തിൽ പ്രതിഷ്ഠിച്ച ഉണ്ണിയേശുവിനെ കൈകളിലെന്തിയ പരിശുദ്ധ ദൈവമാതാവിന്‍റെചിത്രം ഈ പള്ളിയുടെ  മാത്രമല്ല ഈ ദേശത്തിന്‍റെ വറ്റാത്ത അനുഗ്രഹ സ്രോതസായി ഇന്നും നിലകൊള്ളുന്നു.

 

ഈ ദേവാലയത്തിലെ എട്ടുനോമ്പ് പെരുന്നാൾ ആചരണത്തിന്‍റെ അൻപതാം വർഷ പൂർത്തീകരണ നിർവൃതിയിലേക്ക് കടക്കുന്ന  ഈവേളയിൽ ഓരോ വിശ്വാസിക്കും പരിശുദ്ധ മാതാവിന്‍റെ സന്നിധിയിൽ നിന്നും ലഭിച്ച അനുഗ്രഹാഷിസ്സുകൾ നിരവധിയാണ്. പെരുന്നാൾസുവർണ്ണ ജൂബിലി  വർഷമായ 2015-ൽ ഇടവക  പ്രസിദ്ധീകരിക്കുന്ന ‘ഗോൾഡണ്‍ ജൂബിലി സപ്ലിമെൻറ്റ്’ ന്‍റെ പ്രകാശന കർമ്മം  സെപ്റ്റംബർ 6-ന് അടൂർ – കടമ്പനാട് ഭദ്രാസനാധിപൻ അഭി. ഡോ. സക്കറിയാസ് മാർ അപ്രേം മെത്രാപ്പോലിത്താ നിർവ്വഹിക്കുമെന്ന് ഇടവക വികാരി റവ. ഫാ.മാത്യു തോമസ്‌ അറിയിച്ചു.