പുത്തൂർ:നൂറാം വർഷത്തിലേക്ക് പ്രവേശിക്കുന്ന കൊല്ലം ഭദ്രാസനത്തിലെ പുത്തൂർ മാധവശേരി സൈന്റ് തെവോദോറോസ് ഓർത്തഡോൿസ്
പള്ളിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ 13 ഞായർ വൈകിട്ട് 3 മണിക്ക് കേരള നിയമസഭയുടെ ആദരണീയനായ സ്പീക്കർ
ശ്രി. N. ശക്തൻ നിർവഹിക്കുന്നതാണ്. കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ. സഖറിയാസ് മാർ അന്തോണിയോസ് മേത്രാപോലീതായുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ബഹുമാനപെട്ട കേരള ചീഫ് സെക്രട്ടറി ശ്രി. ജിജി തോംസണ്‍ IAS മുഖ്യ സന്ദേശം നല്കുന്നതായിരിക്കും.
തഥവസരത്തിൽ ശതാബ്ധിയോടു അനുബന്ധിച്ച് ഇടവക നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടതപെടുന്നതായിരിക്കും.ശ്രി. കൊടിക്കുന്നിൽ സുരേഷ് MP മംഗല്യ സഹായ നിധി ശേഖരണത്തിന്റെ ഉദ്ഘാടനവും, ശ്രീമതി. ആയിഷ പോറ്റി MLA ഭവന നിർമ്മാണ നിധി ശേഖരണത്തിന്റെ ഉദ്ഘാടനവും, ശ്രി. കോവൂർ കുഞ്ഞുമോൻ MLA ചികിത്സാ സഹായ നിധിയുടെ ഉദ്ഘാടനവും നിർവഹിക്കുന്നതാണ്.
സ്ലീബ പെരുന്നാൾ ദിനമായ സെപ്റ്റംബർ 14 നു അഭിവന്ദ്യ. സഖറിയാസ് മാർ അന്തോണിയോസ് മേത്രാപോലീതായുടെ കാർമികത്വത്തിലുള്ള വി. കുർബാനയ്ക്ക് ശേഷം ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ശിലാ സ്ഥാപനവും അഭിവന്ദ്യ തിരുമനസ്സ് കൊണ്ട് നിർവഹിക്കുന്നതായിരിക്കും.
ആഘോഷങ്ങളുടെ ഭാഗമായുള്ള വിളംബര റാലി സെപ്റ്റംബർ 12 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് പള്ളിയിൽ നിന്നും ആരംഭിച്ച് കൊല്ലം ഭദ്രാസനത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് 6 മണിയോടെ പള്ളിയിൽ പ്രവേശിക്കുന്നതായിരിക്കും.
1916 സെപ്റ്റംബർ 14 സ്ലീബാ പെരുന്നാൾ ദിവസം അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ ഗ്രിഗോറിയോസ് മേത്രാപോലീതാ (പരിശുദ്ധ ബസ്സേലിയോസ് ഗീവർഗീസ് ദ്വിതിയൻ കാതോലിക്കാ ബാവ ), അന്ത്യോഘ്യയിലെ വി. സഭയിലെ രക്തസാക്ഷിയായ പരിശുദ്ധ തേവോദോറോസ് സഹദായുടെ നാമത്തിൽ സ്ഥാപിച്ച മലങ്കര സഭയിലെ ഏക ദേവാലയമാണ് മാധവശേരി പള്ളി. ആണ്ടുതോറും പരിശുദ്ധ അപ്രേം പിതാവിനോടൊപ്പം വലിയ നോയമ്പിലെ ആദ്യ ശനിയാഴ്ച ഇടവക പരിശുദ്ധ സഹദായുടെ ഓർമ്മ പെരുന്നാളായി ആചരിക്കുന്നു.