ഡബ്ലിൻ ഇടവകയുടെ വലിയ പെരുന്നാളും വി മാതാവിന്റെ വാങ്ങിപ്പുപെരുന്നാളും

 

icon-of-st-mary

ഡബ്ലിൻ സെന്റ്‌ മേരീസ്‌ ഇടവകയുടെ വലിയ പെരുന്നാളും വി മാതാവിന്റെ വാങ്ങിപ്പുപെരുന്നാളും ആഘോഷിക്കുന്നു 
ഡബ്ലിൻ :അയർലണ്ടിലെ വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള മലങ്കര ഓർത്തഡോൿസ്‌ സഭയുടെ പ്രഥമ ദേവാലയമായ ഡബ്ലിൻ-ലൂകൻ സെന്റ്‌ മേരീസ് പള്ളിയിൽ വിശുദ്ധ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും  ഇടവകയുടെ വാര്ഷിക പെരുന്നാളും സംയുക്തമായി ആചരിക്കുന്നു.ആഗസ്റ്റ്‌  16 ഞായറാഴ്ച ഉച്ചക്ക് 1.30 മണിക്ക് നമസ്കാരവും തുടർന്ന് വിശുദ്ധ കുർബ്ബാനയും നടത്തപ്പെടും.പ്രസംഗം,മധ്യസ്ഥ പ്രാര്ത്ഥന,പ്രദക്ഷിണം ,ആശിർവാദം,നേര്ച്ച വിളമ്പു ഇവ ഉണ്ടായിരിക്കും .വിഭവ സമൃദ്ധമായ സദ്യയും ക്രമീകരിച്ചിട്ടുണ്ട്.ശുശ്രൂഷകൾക്ക് വികാരി ഫാ.നൈനാൻ കുര്യാക്കോസ് പുളിയായിൽ കാർമികത്വം വഹിക്കും ദൂരെ സ്ഥലങ്ങളിൽനിന്നും വിവിധ ഇടവകകളിൽനിന്നും വിശ്വാസികൾ പങ്കെടുക്കും.എല്ലാവരും നേര്ച്ചകാഴ്ചകളോടെ ഒരുങ്ങി സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നു വികാരി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്;
വികാരി :ഫാ നൈനാൻ പുളിയായിൽ (0877516463)
ട്രഷറർ: ശ്രീമതി മേരി ജോസഫ്‌       (0876937884)
സെക്രടറി :ശ്രീ.ഷാജി എബ്രഹാം     (0872351429 )