ആലഞ്ചേരി പള്ളിയിൽ ശൂനോയോ പെരുന്നാളും ഇടവക ദിനവും

shoonoyo

ശുദ്ധിമതിയായ ദൈവമാതാവിൻറെ വാങ്ങിപ്പ് പെരുന്നാളിനോട് അനുബന്ധിച്ചു നടത്തപ്പെട്ടുന്ന 15 ദിവസത്തെ നോമ്പിനും വൃദശുദ്ധിക്കും ഓഗസ്റ്റ്‌ 1-ന് തുടക്കം. ശൂനോയോ നോമ്പ് ഓഗസ്റ്റ്‌ 15-ന് സമാപിക്കും. ശൂനോയോ നോമ്പിനോട് അനുബന്ധിച്ചു ഓഗസ്റ്റ്‌ 9 ഞായർ രാവിലെ 7.30 മണിക്ക് ഇടവക മെത്രാപ്പോലീത്ത അഭി. ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് തിരുമനസ്സ് കൊണ്ട് പള്ളിയിൽ വിശുദ്ധ കുർബാന ആർപ്പിക്കും.

ഓഗസ്റ്റ്‌ 14 വൈകുനേരം 6.00 മണിക്ക് സന്ധ്യാ നമസ്കാരത്തെ തുടർന്ന് ആലഞ്ചേരി കുരിശടിയിലേക്ക് റാസയും, അവിടെ വച്ച് തിരുവചന പ്രഘോഷണവും നടത്തപ്പെടും. ശൂനോയോ പെരുന്നാൾ ദിവസമായ ഓഗസ്റ്റ്‌ 15-ന് ആഗോള മർത്തമറിയം തീർഥാടന കേന്ദ്രമായ ആലഞ്ചേരി പള്ളിയുടെ ഇടവക ദിനമായി ആചരിക്കുന്നു. അന്നേ ദിവസം രാവിലെ 7.00 മണിക്ക് പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും നേർച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്. അതിന് ശേഷം ഇടവകയിലെ എല്ലാ ആദ്ധ്യാത്മിക സങ്കടനകളുടെയും വാർഷിക റിപ്പോർട്ട്‌ അവതരണവും ചർച്ചയും, തുടർന്ന് ഇന്ത്യൻ ദേശീക പതാക ഉയർത്തലും മറ്റു ആഘോഷ പരിപ്പാടികളും നടത്തപ്പെടുമെന്ന് ഇടവക വികാരി റവ ഫാ. മാത്യു തോമസ്‌ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.alencherrychurch.org