ന്യൂയോർക്കിൽ ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ

DSC_5243 DSC_5238

ന്യൂയോർക്ക് : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ബ്രൂക്ക് ലിൻ, ക്യൂൻസ്, ലോങ്ങ്‌ അയലന്റ്റ് എന്നിവിടങ്ങളിലെ പത്ത് ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ 2015-ലെ അവധിക്കാല ബൈബിൾ ക്ലാസുകളായ ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ (ഓ.വി.ബി.എസ്‌.) ജൂലൈ 9,10 11 തീയതികളിൽ ഫ്ലോറൽപാർക്ക് ചെറിലൈൻ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്നു. ‘ഉയരത്തിലുള്ളത്‌ അന്വേഷിപ്പിൻ’(കൊലോസ്യർ 3 :1) എന്നതായിരുന്നു ചിന്താവിഷയം.
വിവിധ ഇടവകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 12 അംഗ ഗായക സംഘം വിദ്യാർത്ഥികൾക്കുള്ള ഗാനപരിശീലനത്തിന് നേതൃത്വം നൽകി. പ്രാരംഭ സമ്മേളനം വെരി.റെവ. പി.എസ് സാമുവേൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. വിവിധ ഇടവകളിൽ നിന്ന് 240 വിദ്യാർത്ഥികളും 60 അധ്യാപകരും മൂന്ന് ദിവസങ്ങളിലായി നടന്ന ഓ.വി.ബി.എസിൽ പങ്കെടുത്തു

സണ്ടേസ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ കേരളത്തിലെ നിർധനയായ വിദ്യാർത്ഥിയെ സഹായിക്കുവാനായി സമാഹരിച്ച ചാരിറ്റി ഫണ്ട് വെരി.റെവ. പി എസ് പൌലോസ് ആദായി കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ഫാ. ജോയ്സ് പാപ്പൻ, ഫാ.അജു മാത്യു, ഫാ.ഗ്രിഗറി വർഗീസ്‌, മിസിസ് ആലീസ് ഈപ്പൻ എന്നിവർ ഓ.വി.ബി.എസിന് നേതൃത്വം നൽകി.ഓ.വി.ബി.എസ്‌ വിദ്യാർത്ഥികളുടെ വർണ്ണശബളമായ റാലിയോടുകൂടി ആരംഭിച്ച സമാപന ചടങ്ങിൽ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി.