മാർ തൊമ്മശ്ലീഹായുടെ ദുഖറോനോയും അനുസ്‌മരണ പ്രഭാഷണവും

Chicago Church Perunnal

ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർ തൊമ്മശ്ലീഹായുടെ ദുഖറോനോയും അനുസ്‌മരണ പ്രഭാഷണവും ജൂലൈ 4,5 തീയതികളിൽ ആഘോഷപൂർവ്വം കൊണ്ടാടുന്നു. 2015- ലെ പെരുന്നാൾ ആഘോഷങ്ങൾക്ക് ഫാ.ഹാം ജോസഫ്‌, ഡീക്കൻ ജോർജ് പൂവത്തൂർ എന്നിവർ പ്രധാന കാർമികത്വം വഹിക്കും. ജൂലൈ 4 ശനിയാഴ്ച 6.30 നു സന്ധ്യാ നമസ്കാരം, പ്രസംഗം, പ്രദിക്ഷണം, 8.30 ഞായറാഴ്ച രാവിലെ 8.30 നു പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന,അനുസ്‌മരണ പ്രഭാഷണം, റാസ, നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ ആഘോഷങ്ങൾ സമാപിക്കും.

മാർ തോമാശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. മാര്‍ത്തോമശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മധ്യസ്ഥം തേടുവാനും, പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുകൊള്ളുവാനും ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ഹാം ജോസഫ്, ട്രസ്റി ഷാജൻ വർഗീസ്‌, സെക്രട്ടറി കോശി ജോർജ് എന്നിവർ അറിയിച്ചു.

FR. HAM JOSEPH, VICAR (708) 856-7490
MR. KOSHY GEORGE (224) 489-8166
MR. SHAJAN VARGHESE (847) 997-8253