സെന്റ് മേരീസ് കത്തീഡ്രലില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍

 

 മനാമ: പവിഴങ്ങളുടെയും മുത്തുകളുടെയും നാടായ ബഹറിന്‍ മണ്ണില്‍ കഴിഞ്ഞ 57 വര്‍ഷങ്ങളിലതികമായി സ്ഥിതിചെയ്യുന്ന ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍, ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ക്ലാസ്സുകള്‍ ( ഒ. വി. ബി. എസ്സ്.) ആരംഭിക്കുന്നു. “ഉയരത്തിലുള്ളത് അന്വേഷിപ്പിന്‍ (കൊലോസ്യര്‍ 3:1) എന്ന വേദ ഭാഗമാണ്‌ഈ വര്‍ഷത്തെ മുഖ്യ ചിന്താവിഷയം.  2015 ജൂണ്‍ 25 മുതല്‍ ജൂലൈ 3 വരെയുള്ള ദിവസങ്ങളില്‍ കത്തീഡ്രലില്‍ വെച്ച് ആണ്‌ക്ലാസ്സുകള്‍ നടക്കുന്നത്. കഴിഞ്ഞ 24 വര്‍ഷങ്ങളായി ഇടവകയില്‍ നടന്ന്‍ വരുന്ന ഒ. വി. ബി. എസ്സ് ന്‌ കഴിഞ്ഞ വര്‍ഷംഏകദേശം 680 കുഞ്ഞുങ്ങളും 100-ല്‍ കൂടുതല്‍ അദ്ധ്യാപകരും അനദ്ധ്യാപകരും പങ്കെടുത്തു.

 ചതിക്കുഴികള്‍ നിറഞ്ഞ ഇന്നത്തെ ലോകത്തില്‍ നിന്ന്‍ പുതു തലമുറയെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുവാന്‍ പരിശുദ്ധ സഭതന്നെ നടത്തുന്ന ക്ലാസ്സുകള്‍ ആണ്‌ ഒ. വി. ബി. എസ്സ്. സഹോദരീ സഭകളില്‍ നിന്നും കുട്ടികള്‍ വന്ന്‌ ഈ ക്ലാസ്സുകളില്‍പങ്കെടുക്കുന്നു. ബൈബിള്‍ കഥകള്‍, ഒ. വി. ബി. എസ്സ്. ഗാനങ്ങള്‍, ആക്ഷന്‍ സോഗ്, ഗെയിംസ്, മാര്‍ച്ച്പാസ്റ്റ്, മള്‍ട്ടി മീഡിയപ്രസന്റേഷന്‍, ബൈബിള്‍ ക്ലാസ്സുകള്‍ തുടങ്ങി, കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും നിറഞ്ഞക്ലാസുകള്‍ ആയിരിക്കും ഈവര്‍ഷത്തെ ഒ. വി. ബി. എസ്സ്. എന്ന്‍ ഭാരവാഹികള്‍ അറിയിച്ചു.

  2015  ഒ. വി. ബി. എസ്സ്. ന്‌ നേത്യത്വം നല്‍കുന്നത് നാഗപൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് വൈദീക സെമിനാരിയിലെറവ. ഡീക്കന്‍ ജോണ്‍ മാത്യു ആയിരിക്കും എന്നും. ജൂലൈ 3 വെള്ളിയാഴ്ച്ച ബഹറിന്‍ ഇന്ത്യന്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍വെച്ച് നടത്തുന്ന ഗ്രാന്റ് ഫിനാലയോട് ഈ വര്‍ഷത്തെ  ഒ. വി. ബി. എസ്സ് സമാപിക്കുമെന്നും എല്ലാ മാതാപിതാക്കളുംകുഞ്ഞുങ്ങളെ ക്ലാസ്സുകള്‍ക്ക് കത്തീഡ്രലില്‍ വിടണമെന്നും കത്തീഡ്രല്‍ വികാരി റവ ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍വട്ടപറമ്പില്‍, സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, ജനറല്‍ കണ്‍ വീനര്‍ സാജന്‍ വര്‍ഗ്ഗീസ്, സൂപ്പര്‍ണ്ടന്റെന്റ് അനില്‍ മാത്യു എന്നിവര്‍ അറിയിച്ചു.

DSC_0514

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍, ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍ക്ക് ( ഒ. വി. ബി. എസ്സ്.) കത്തീഡ്രല്‍ സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് കൊടിയേറ്റുന്നു. വികാരി റവ ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പില്, ട്രസ്റ്റി അനോ ജേക്കബ് കച്ചിറ, സെക്കട്ടറി മോന്‍സി ഗീവര്‍ഗ്ഗീസ് കരിപ്പുഴ, സൂപ്പര്‍ണ്ടന്റെന്റ് അനില്‍ മാത്യു എന്നിവര്‍ സമീപം