ഡബ്ലിൻ സെന്റ്‌ മേരീസ്‌ ഓർത്തഡോക്സ് ഇടവകയില്‍ വനിത ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടു

 

ഡബ്ലിൻ സെന്റ്‌ മേരീസ്‌ ഓർത്തോഡോക്സ് ഇടവക  മലങ്കര സഭയിൽ ശ്രദ്ധേയമാകുന്നു
അയർലണ്ട്:
ഡബ്ലിൻ ലൂകനിലുള്ള  സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തോഡോക്സ് ഇടവക  അപൂർവതകളിലൂടെ  വ്യത്യസ്തമാകുന്നു. യുകെ,യുറോപ്പ്,ആഫ്രിക്ക ഭദ്രാസനത്തിൽപ്പെട്ട പള്ളികളിൽ  ആദ്യമായി   ട്രസ്ടിയായി ഒരു വനിതാ തെരഞ്ഞെടുക്കപ്പെട്ടത്തിന്റെ ആഹ്ലാദത്തിലാണ് സെന്റ്‌ മേരീസ്‌ ദേവാലയം . ഈ  ഇടവകയിലെ ശ്രീമതി മേരി ജോസഫ്‌ ആണ് ഈ അപൂർവഭാഗ്യം കൈവരിച്ചത്.
 2015-16 വർഷത്തേക്കുള്ള പുതിയ  മാനേജിംഗ് കമ്മിറ്റിയെ നിശ്ചയിക്കുവാൻ  വികാരി ഫാ.നൈനാൻ കുര്യാക്കോസ് പുളിയായിലിന്റെ അധ്യഷതയിൽ  കൂടിയ  പൊതുയോഗത്തിലാണ് ഈ  തെരഞ്ഞെടുപ്പു നടന്നത് .രണ്ടു വര്ഷം മുൻപ് ഈ ഇടവകയുടെ ട്രസ്ടി യായിരുന്ന ശ്രീ സുജാൽ ചെറിയാന്റെ ഭാര്യയാണ് മേരി ജോസഫ്‌.മലങ്കര സഭയുടെ ചരിത്രത്തിൽ ദമ്പതികൾ ഇടവക ട്രസ്ടിയാകുന്ന അപൂർവതയും പ്രത്യേകതയും ഇനി ഡബ്ലിൻ സെന്റ്‌ മേരീസ്‌ ഓർത്തോഡോക്സ് ഇടവകയ്ക്ക് മാത്രം അവകാശപ്പെട്ടത്.
 കമ്മറ്റിയിലെ  മറ്റംഗങ്ങൾ ; ശ്രീ ഷാജി എബ്രഹാം(സെക്രട്ടറി),മനോജ്‌ ജോണ്‍,നെബു വർക്കി,ബിനോയ്‌ ഫിലിപ്,ജോസഫ്‌ തോമസ്‌,സെൻ ബേബി.
ഇടവക മെത്രാപോലീത്ത അഭി.മാത്യൂസ്‌ മാർ തിമോതീയോസ് തിരുമേനിയുടെ കല്പനപ്രകാരം പുതിയ കമ്മറ്റിയെ വികാരി  ചുമതല ഏല്പിച്ചു.
ചുരുങ്ങിയ കാലം കൊണ്ട്  സഭയിലും സമൂഹത്തിലും മികച്ച പ്രവർത്തനങ്ങൾ നിർവഹിക്കുന്ന കുടുംബങ്ങൾ ഉൾകൊള്ളുന്ന ഈ ദേവാലയത്തിലെ ആരാധനകൾ ലൂക്കൻ വില്ലജിലാണ് നടത്തപ്പെടുന്നത്
കൂടുതൽ വിവരങ്ങൾക്ക്‌
ഫാ.നൈനാൻ കുര്യാക്കോസ് പുളിയായിൽ (വികാരി )
ശ്രീമതി മേരി ജോസഫ്‌ (ട്രസ്ടി)
ശ്രീ  ഷാജി എബ്രഹാം (സെക്രട്ടറി)