റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം കലാമത്സരം മെയ് 17–നു ഞായറാഴ്‌ച റാന്നി സെന്റ് തോമസ് അരമനയില്‍ നടന്നു. നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ.ഷൈജു കുര്യന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്‌തു. ശ്രീ.ജേക്കബ് തോമസ്, ശ്രീ.ബോബി കാക്കാനപ്പളളില്‍, സിസ്റ്റര്‍ ക്രിസ്റ്റീന എസ്.ഐ.സി, ശ്രീമതി ആനി റ്റോബി തുടങ്ങിയവര്‍ പ്രസംഗിച്ചു. കനകപ്പലം സെന്റ് ജോര്‍ജ്ജ് വലിയപളളി ഒന്നാം സ്ഥാനവും അയിരൂര്‍ സെന്റ് മേരീസ് ചെറിയപളളിയും കാട്ടൂര്‍ സെന്റ് മേരീസ് വലിയപളളി യും രണ്ടാം സ്ഥാനവും നേടി മാര്‍ മക്കാറിയോസ് ഫൌണ്ടേഷന്‍ അവാര്‍ഡിന് അര്‍ഹരായി.
നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം കലാമത്സരം നടന്നു

