വൃദ്ധമാതാപിതാക്കളെ മറന്നു ജീവിക്കുന്നത് മാരകപാപം: മാർപാപ്പ

pope-francis

ക്ഷീണിതരായ വൃദ്ധമാതാപിതാ ക്കളെ കാണാൻ പോകാത്തവർ നരകത്തിൽ പോകുമെന്നു ഫ്രാൻസിസ് മാർപാപ്പ. പ്രായംചെന്ന മാതാവിനെ കാണാൻ എട്ടുമാസമായി വൃദ്ധസദനത്തിലേക്കു പോകാത്ത ഒരു കുടുംബത്തെ അപലപിച്ച അദ്ദേഹം ഇതു മാരകപാപമാണെന്നും വ്യക്തമാക്കി. ആത്മാവിനെ കാർന്നുതിന്നുന്നതാണ് ഈ പാപം.

പശ്ചാത്തപിച്ചു തെറ്റുതിരുത്തിയില്ലെങ്കിൽ നരകം ഉറപ്പ്. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇരുപതിനായിരത്തോളം വിശ്വാസികളെ അഭിസംബോധന ചെയ്യവേ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. മുതിർന്നവരോടു നാം നന്നായി പെരുമാറിയില്ലെങ്കിൽ വാർധക്യത്തിൽ നമുക്കും നല്ല പരിചരണം ലഭിക്കില്ലെന്നും മാർപാപ്പ ഓർമിപ്പിച്ചു. ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും കത്തോലിക്കാ ബിഷപ്പുമാർ കഴിഞ്ഞയാഴ്ച സമാനമായ ഒരു അഭ്യർഥന നടത്തിയിരുന്നു. ക്ഷീണിതരും മരണാസന്നരുമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് അനിവാര്യമെന്നു കരുതുന്ന സ്ഥാനാർഥികൾക്കേ വോട്ടു നൽകാവൂ എന്നു ബിഷപ്പുമാർ ജനങ്ങളെ ആഹ്വാനം ചെയ്തു.

Source