റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോഴഞ്ചേരി മുത്തൂറ്റ് മെഡിക്കല്‍ സെന്ററിന്റെ സഹായത്തോടുകൂടി സൌജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവത്‌കരണ ക്ലാസ്സും നടന്നു. മെയ് 9–ാം തീയതി ശനിയാഴ്‌ച അയിരൂര്‍ വെളളയില്‍ മാര്‍ ഗ്രീഗോറിയോസ് മിഷന്‍ സെന്ററില്‍ നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ.ഷൈജു കുര്യന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ശ്രീ.രാജു എബ്രഹാം എം.എല്‍.എ ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. റവ.ഫാ.സൈമണ്‍ വര്‍ഗീസ്, ശ്രീ.ജേക്കബ് മാത്യു, ശ്രീ.എം.കെ.തോമസുകുട്ടി, ഡോ.രേണു, ശ്രീമതി ബിജി ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, കാര്‍ഡിയോളജി, ഓര്‍ത്തോ, പീഡിയാട്രിക്‌സ്, ഗൈനക്കോളജി, ദന്തല്‍ എന്നീ വിഭാഗങ്ങളിലെ ഡോക്‌ടര്‍മാര്‍ സൌജന്യ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.