റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം ട്രൈബല്‍ പ്രൊജക്‌ട് നടപ്പിലാക്കുന്നു. ആയതിന്റെ പ്രാരംഭ ഘട്ടമായി മെയ് 23–ന് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ആങ്ങമൂഴി–നിലയ്ക്കല്‍ മേഖലയിലെ ആദിവാസി കുടികളില്‍ വസ്‌ത്രവും ഭക്ഷണവും മെഡിക്കല്‍ കിറ്റും വിതരണം ചെയ്യുന്നതാണ്. നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ.ഷൈജു കുര്യന്‍, യുവജനപ്രസ്ഥാനം ഭദ്രാസന വൈസ്‌പ്രസിഡന്റ് റവ.ഫാ.യൂഹാനോന്‍ ജോണ്‍, റവ.ഫാ.സക്കറിയ ഫിലിപ്പ്, ശ്രീ.അനു.വി.വര്‍ഗീസ്, അഡ്വ.നോബിന്‍ അലക്‌സ് സക്കറിയ, ശ്രീമതി സൂസന്‍ ജേക്കബ്ബ്, ശ്രീ.ഷിജോയി ജോണ്‍ ജേക്കബ്, ശ്രീ.രജ്ഞിത്ത് ജോസഫ്, ശ്രീമതി അനുജ ബെന്നി, കുമാരി മിന്റ മറിയം വര്‍ഗീസ്, കുമാരി റ്റിറ്റി അന്ന എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ നിലയ്ക്കല്‍ ഭദ്രാസനത്തിലെ അയിരൂര്‍ ഡിസ്‌ട്രിക്‌ടിലെ വിവിധ ദേവാലയങ്ങളില്‍ നിന്നായി വസ്‌ത്രങ്ങളും മറ്റും സംഭരിച്ച് റാന്നി സെന്റ് തോമസ് അരമനയില്‍ വച്ച് കിറ്റുകളാക്കി വിതരണം ചെയ്യുവാനുളള ക്രമീകരണം ചെയ്‌തു.
നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം ട്രൈബല്‍ പ്രൊജക്‌ട് നടപ്പിലാക്കുന്നു

