പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അര്‍മേനിയന്‍ പ്രസിഡന്‍റ് സെര്‍സാ സാര്‍ഗ്സ് യാനെ സന്ദര്‍ശിച്ചു. 1915-ല്‍ അര്‍മിനിയായില്‍ നടന്ന വംശവിച്ഛേദത്തിന്റെ 100-ാം വാര്‍ഷീക അനുസ്മരണ-വിശുദ്ധീകരണ ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിന് അര്‍മിനിയായില്‍ എത്തിയതാണ് പരിശുദ്ധ ബാവാ. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഫാ. ഡോ. കെ.എം. ജോര്‍ജ്, ഫാ. ഏബ്രഹാം തോമസ്, ഫാ. തോമസ് സഖറിയാ, ഡീക്കന്‍ സന്തോഷ് ബാബു, മാനേജിങ് കമ്മിറ്റി അംഗം ജേക്കബ് മാത്യു കൊളഞ്ഞിക്കൊമ്പില്‍ എന്നിവരുള്‍പ്പെടുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭാ പ്രതിനിധി സംഘമാണ് അര്‍മേനിയയിലെത്തിയത്.