കുന്നംകുളം: പഴയപള്ളിയില്‍ പാമ്പാടി തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ശനി, ഞായര്‍, തിങ്കള്‍ (April 18,19,20) ദിവസങ്ങളിലായി നടക്കും. ശനിയാഴ്ച രാവിലെ 7.00 മൂന്നിന്മേല്‍ കുര്‍ബ്ബാന, വൈകീട്ട് 6.00 സന്ധ്യാനമസ്‌കാരം മധ്യസ്ഥപ്രാര്‍ത്ഥന, തിരുവചനസന്ദേശം, ഞായറാഴ്ച രാവിലെ 8.00 കുര്‍ബ്ബാന, വൈകീട്ട് 5.45ന് വൈശ്ശേരി പള്ളിയില്‍നിന്നുള്ള പ്രദക്ഷിണം, 6.45 സന്ധ്യാനമസ്‌കാരം, 7.45ന് അനുസ്മരണസമ്മേളനം, 8.45ന് അത്താഴസദ്യ, തിങ്കളാഴ്ച രാവിലെ 7.30ന് മൂന്നിന്മേല്‍ കുര്‍ബ്ബാന, മധ്യസ്ഥപ്രാര്‍ത്ഥന, നേര്‍ച്ച എന്നിവ നടക്കും.