സഭയിലെ ചിലര്‍ക്ക് അധികാരക്കൊതിയും ആത്മീയ മറവി രോഗവുമെന്ന് മാര്‍പാപ്പ

pope_francis_2015

വത്തിക്കാന്‍: വത്തിക്കാനിലെ ഉദ്യോഗസ്ഥ വാഴ്ചയ്‌ക്കെതിരെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ രൂക്ഷവിമര്‍ശനം. സഭയിലെ ചിലര്‍ക്ക് അധികാരക്കൊതിയും ആത്മീയ മറവി രോഗവുമാണെന്നും മാര്‍പാപ്പ കുറ്റപ്പെടുത്തി. ക്രിസ്മസിന് മുമ്പ് കര്‍ദിനാള്‍മാര്‍ക്ക് നല്‍കിയ സന്ദേശത്തിലായിരുന്നു മാര്‍പാപ്പയുടെ വിമര്‍ശനം. കത്തോലിക്ക സഭയുടെ ഭരണകാര്യാലയമായ കൂരിയയെ ബാധിച്ച 15 അപചയങ്ങള്‍ വ്യക്തമാക്കിയാണ് ഫ്രാന്‍സിസ് മാര്‍പ്പയുടെ വിമര്‍ശനം.

സഹപ്രവര്‍ത്തകരേയും സഹോദരങ്ങളേയും അപകീര്‍ത്തിപ്പെടുത്തി അധികാരം കൈക്കലാക്കാന്‍ ശ്രമിക്കുന്നവര്‍ സഭയിലുണ്ട്. പലരും പരദൂഷണവും സ്വാര്‍ത്ഥതയും ബാധിച്ചവര്‍. ഒത്തിണക്കം ഒരിടത്തുമില്ല. കാപട്യമാണ് മുഖമുദ്ര. വാദ്യമേള സംഘത്തില്‍ താളം തെറ്റി സംഗീതോപകരണം വായിക്കുന്നയാളെപ്പോലെയാണ് കത്തോലിക്ക സഭയുടെ ഉന്നത ഭരണസമിതിയിലെ അംഗങ്ങളെന്നും മാര്‍പാപ്പ കുറ്റപ്പെടുത്തി.

പുതുവര്‍ഷം പിറക്കുന്നതോടെ ഇവയൊക്കെ ഇല്ലാതാകുമെന്ന് പ്രത്യാശിക്കുന്നയും മാര്‍പാപ്പ പറഞ്ഞു. കത്തോലിക്ക സഭയിലെ ഭരണകാര്യാലയത്തില്‍ പരിഷ്‌കരണം ആവശ്യമാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയാണ് മാര്‍പാപ്പ സന്ദേശ പ്രസംഗം പൂര്‍ത്തിയാക്കിയത്. ഭരണസിതിയിലെ അധികാരം താഴെതട്ടിലേക്ക് കൈമാറുന്നതടക്കം താന്‍ തുടങ്ങിവച്ച പരിഷ്‌കരണങ്ങളുമായി മുന്നോട്ടുപോകുമെന്ന ശക്തമായ സന്ദേശമാണ് മാര്‍പ്പ നല്‍കിയത്. – See more at: http://www.asianetnews.tv/news/article/21039_Francis-marpapa#sthash.k0OwOopP.dpuf