Passion Week Programme by HH The Catholicos: Live from Muscat

Passion Week Schedule of Mar Gregorios Orthodox Maha Edavaka – Muscat, Sultanate of Oman…

Chief Celebrant – His Holiness Moran Mar Baselios Marthoma Paulos II
The Supreme Head of Indian Orthodox Church.

പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിക്ക്‌ മസ്കറ്റില്‍ പ്രൌഡോജ്വല സ്വീകരണം

bava_muscat bava_muscat1

ശ്ലൈഹീക സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും പൌരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറോന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് അറബ് സംസ്കാരത്തിന്‍റെ ഈറ്റില്ലമായ സുല്‍ത്താനേറ്റ് ഓഫ് ഒമാനില്‍ പ്രൌഡമായ സ്വീകരണം നല്‍കി. മസ്കറ്റ്‌ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പരിശുദ്ധ ബാവാ തിരുമേനിയ മസ്കറ്റ്‌ മാര്‍ ഗ്രിഗോറിയോസ്‌ ഇടവക വികാരി ഫാ. ജോജി ജോര്‍ജ്‌, അസോസിയേറ്റ്‌ വികാരി ഫാ. കുറിയാക്കോസ് വര്‍ഗീസ്‌, ഗാലാ സെന്റ്‌. മേരീസ്‌ ഇടവക വികാരി ഫാ. ജോര്‍ജ്‌ വര്‍ഗീസ്‌, ഫാ. ഡോ. ജോസ്സി ജേക്കബ്‌ എന്നിവരും വിശ്വാസികളും ചേര്‍ന്ന്‍ സ്വീകരിച്ചു. തുടര്‍ന്ന്‍ മസ്കറ്റ്‌ ഇടവകയിലെത്തിയ പരിശുദ്ധ ബാവാ തിരുമേനി ധൂപപ്രാര്‍ത്ഥന നടത്തുകയും വിശ്വാസികളെ ആശിര്‍വദിക്കുകയും ചെയ്തു. പരിശുദ്ധ വലിയ നോമ്പ് ദിനങ്ങള്‍ ആത്മ സംസ്കരണത്തിനും ആത്മീയ ചൈതന്യം ആര്‍ജ്ജിക്കുന്നതിനും മുഖാന്തിരമായി തീരട്ടെ എന്ന്‍ പരിശുദ്ധ ബാവാ ഉദ്ബോധിപ്പിച്ചു.

നാളെ നടക്കുന്ന കാതോലിക്കാ ദിനാചാരണത്തിലും, വിശുദ്ധ വാര ശുശ്രൂഷകളിലും പരിശുദ്ധ ബാവാ തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കും. കൂടാതെ ഇടവക ഒരുക്കുന്ന വിവിധ പരിപാടികളിലും അനുഗ്രഹീത സാന്നിധ്യമുണ്ടാകും. ഇടവകയുടെ തണല്‍ ജീവകാരുണ്യ പദ്ധതിയില്‍ ഈ വര്ഷം വൃക്ക രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിനായി നടപ്പാക്കിയ “പ്രതീക്ഷയുടെ കിരണങ്ങള്‍” പദ്ധതിയുടെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് അനുഗ്രഹ പ്രഭാഷണം നിര്‍വ്വഹിക്കും.

bava_muscat1