ജര്‍മനിയിലെ ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ വിശുദ്ധ വാരാചരണം

2015 Passion Week Schedule for St Gregorios Indian Orthodox Church, Germany

കൊളോണ്‍: ജര്‍മനിയിലെ ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് സഭ കൊളോണ്‍ ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വിശുദ്ധവാരം ഓശാന മുതല്‍ ഉയിര്‍പ്പുവരെയുള്ള ആരാധനകള്‍ (മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 4 വരെ) കൊളോണിലെ സെന്റ് അഗസ്ററിനര്‍ ആശുപത്രി ദേവാലയത്തിലും ബോണിലെ പീത്രൂസ് ആശുപത്രിയുടെ കപ്പേളയിലും നടക്കും. ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭ നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ.ഷൈജു കുര്യന്‍ നേതൃത്വം നല്‍കും.

മാര്‍ച്ച് 29 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കൊളോണിലെ സെന്റ് അഗസ്ററിനര്‍ ആശുപത്രി ദേവാലയത്തില്‍ ഓശാന ശുശ്രൂഷയോടെ തുടക്കമാവും. തുടര്‍ന്ന് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ശുശ്രൂഷകള്‍ താഴെപ്പറയുന്ന ദിവസങ്ങളില്‍ ബോണിലെ പീത്രൂസ് ആശുപത്രിയുടെ കപ്പേളയില്‍ ക്രമീകരിച്ചിരിക്കുന്നു.

ഏപ്രില്‍ രണ്ട്, (വ്യാഴം) വൈകുന്നേരം 4.30 ന് പെസഹാ ശുശ്രൂഷകള്‍.

ഏപ്രില്‍ മൂന്ന് (ദുംഖ:വെള്ളി) രാവിലെ ഒന്‍പത് മുതല്‍ ഉച്ചകഴിഞ്ഞ് മുന്നുവരെ ദുഃഖവെള്ളിയാഴ്ചയുടെ ശുശ്രൂഷകളും, ഉയര്‍പ്പിന്റെ ശുശ്രൂഷകള്‍ ഏപ്രില്‍ നാലിന് (ശനി) രാത്രി എട്ടു മുതല്‍ ബോണിലെ പീ

്രൂസ് ആശുപത്രിയുടെ കപ്പേളയില്‍ നടക്കും.

എല്ലാ വിശ്വാസികളും ആരാധനാ ശുശ്രൂഷകളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ചര്‍ച്ച് കമ്മറ്റി അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

തോമസ് പഴമണ്ണില്‍ (ട്രസ്ററി) 0221 638746, ജോണ്‍ കൊച്ചുകണ്ടത്തില്‍ (സെക്രട്ടറി) 02205 82915, ജിത്തു കുര്യന്‍ 0202 69358510, ജേക്കബ് ദാനിയേല്‍ 02233 923090, കെ.വി.തോമസ് 0202 303544 എന്നിവരുമായി ബന്ധപ്പെടുക.