നാഷണല്‍ യൂത്ത് ക്യാമ്പ്  സമാപിച്ചു

Lighting the Lamp f (1)

സിഡ്നി : സിഡ്നി സെന്റ്റ്  തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് യൂത്ത് മൂവ്മെന്റ്റിന്‍റെയും  മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍  സ്റ്റുഡന്റ്റ് മൂവ്‌മെന്റ്റിന്‍റെയും  (എം.ജി.ഓ.സി.എസ്.എം) സംയുക്താഭിമുഖ്യത്തില്‍ നാഷണല്‍ യൂത്ത് ക്യാമ്പ് ഫെബ്രുവരി 20 മുതല്‍  22 വരെ ന്യൂ സൌത്ത് വെയില്സിലെ   ഗോല്സ്ട്ടനില്‍ വച്ച് നടന്നു . “കൊടുംക്കാറ്റിന്‍റെ  മുന്‍പിലും ശാന്തനായിരിക്കുക” എന്നതായിരുന്നു ഈ വര്‍ഷത്തെ ചിന്താവിഷയം.
ഫെബ്രുവരി 20 ന് രാവിലെ ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോൻ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്തയുടെ മഹനീയ സാനിധ്യത്തില്‍  കൂടിയ യോഗത്തില്‍  അങ്കമാലി ഭദ്രാസനാധിപനും യുവജനപ്രസ്ഥാനത്തിന്‍റെ  പ്രസിഡന്റ്റുമായ  അഭിവന്ദ്യ. യുഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത തിരി  കൊളുത്തി ക്യാമ്പിന്‍റെ  ഉദ്ഘാടനം  നിര്‍വഹിച്ചു. “റിഥം ഓഫ് സോഷ്യല്‍ കമ്മിറ്റ്മെന്‍റ്സ്” എന്ന വിഷയത്തെ ആസ്പദമാക്കി അഭിവന്ദ്യ  പോളികാര്‍പ്പോസ് തിരുമേനിയുടെ ആമുഖ പ്രസംഗത്തോടെയാണ് ക്ലാസുകള്‍ ആരംഭിച്ചത്. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ ചിന്താവിഷയത്തെ ആസ്പദമാക്കിയുള്ള ഗാന പരിശീലനങ്ങള്‍, ക്ലാസുകള്‍ ,ഗ്രൂപ്പ്‌ ചര്‍ച്ചകള്‍‍, കലാപരിപാടികള്‍ തുടങ്ങിയവ നടന്നു. എല്ലാ ദിവസവും  കായിക മത്സരങ്ങളും വിനോദ പരിപാടികളും ഉണ്ടായിരുന്നു.
സമാപന ദിവസമായ ഫെബ്രുവരി 22 ഞായറാഴ്ച അഭിവന്ദ്യ ഡോ. യൂഹാനോൻ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്തയുടെ മുഖ്യ
കാര്‍മ്മികത്വത്തില്‍  വി. കുര്‍ബാന നടന്നു. ക്യാമ്പില്‍ പങ്കെടുത്തവര്‍ എല്ലാവരും വി. കുര്‍ബാന കൈകൊണ്ട് അനുഗ്രഹം പ്രാപിച്ചു. തുടര്‍ന്ന്  സമാപന സമ്മേളനത്തോട് കൂടി ക്യാമ്പ് സമാപിച്ചു.സിഡ്നി സെന്റ്റ് തോമസ്‌ കത്തീഡ്രല്‍ വികാരി റെവ. ഫാ. തോമസ്‌ വര്‍ഗീസ്‌ സ്വാഗതവും യുവജനപ്രസ്ഥാനം സെക്രട്ടറി മനോ കുര്യന്‍ നന്ദിയും പറഞ്ഞു.
ഓസ്ട്രേലിയയിലെ വിവിധ ഇടവകളിലെ വികാരിമാരായ റെവ. ഫാ. തോമസ് വര്‍ഗീസ്‌, റെവ. ഫാ. ഷിനു .കെ. തോമസ്‌,  റെവ. ഫാ. ബെന്നി ഡേവിഡ്‌, റെവ. ഫാ ഫെര്‍ഡിനാന്‍‌ഡ് പത്രോസ് തുടങ്ങിയവര്‍ ക്യാമ്പിന് നേത്രുത്വം നല്കി. വിവിധ ഓര്‍ത്തഡോക്‌സ് ഇടവകകളില്‍ നിന്നുള്ള യുവജനപ്രസ്ഥാന അംഗങ്ങളും  എം.ജി.ഓ.സി.എസ്.എം പ്രവര്‍ത്തകരും  ക്യാമ്പില്‍ പങ്കെടുത്തു.
വാര്‍ത്ത : സുജീവ്‌ വര്‍ഗീസ്