അമിത ധനാര്‍ത്തി അപകടകരം: പ. കാതോലിക്കാ ബാവാ

bava_malankara_metropolitan

അമിത ധനാര്‍ത്തിയും സുഖലോലുപതയും അപകടകരമായ വിധം വളര്‍ന്നിരിക്കുന്നു എന്ന്‌ പരിശുദ്ധ കാതോലിക്കാ ബാവാ അതിന്റെ ഭാഗമായി സംഭവിച്ചിരിക്കുന്ന അമിത സൈബര്‍ ആശ്രയത്വം അനേകം സാമൂഹ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്റെ ന്ധനേര്‍വഴിത്സ എന്ന പദ്ധതിയുടെ നേതൃത്വ പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ആധുനിക മാധ്യമങ്ങളുടെ ഗുണാത്മക ഉപയോഗം പ്രാത്സാഹിപ്പിക്കുകയും ദോഷഫലങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നത്‌ സംബന്ധിച്ച്‌ ഇടവക, ഭദ്രാസന സഭാതലങ്ങളില്‍ ബോധവല്‍ക്കരണം നടത്തുകയാണ്‌ ഈ സന്തുലിത മാധ്യമ സാക്ഷരത പദ്ധതിയുടെ ലക്ഷ്യമെന്ന്‌ പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു ഫാ സി ജോണ്‍ ചിറത്തലാട്ട്‌, ഫാ തോമസ്‌ വര്‍ഗ്ഗീസ്‌ കാവുങ്കല്‍, ഫാ പി എ ഫിലിപ്പ്‌, ഫാ തോമസ്‌ ജോര്‍ജ്ജ്‌, ഫാ ഒ എസ്‌ കുര്യാക്കോസ്‌, ഫാ ആന്‍ഡ്രൂസ്‌ ജോസഫ്‌, ഏകെ ജോസഫ,്‌ പ്രാ പി സി ഏലിയാസ്‌, ജോസഫ്‌ അലക്‌സാണ്ടര്‍ എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു മാനവശാക്തീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഓര്‍ത്തഡോക്‌സ്‌ മെഡിക്കല്‍ ഫോറം, ആത്മഹത്യാ പ്രതിരോധ ഹെല്‍പ്പ്‌ ലൈന്‍ എന്നിവയുടെ ഭാരവാഹികളായി ഡോ വര്‍ഗീസ്‌ പുന്നൂസ്‌, ഡോ സിബി തരകന്‍ എന്നിവരെ ചുമതലപ്പെടുത്തി