എം.ജി.എം. സുവിശേഷ യോഗം സമാപിച്ചു

thalavoor

കുന്നംകുളം: പഴയപള്ളിയില്‍ നടന്നു വന്നിരുന്ന എം.ജി.എം. സുവിശേഷ യോഗം സമാപിച്ചു. പരിശുദ്ധ കാതോലിക്കബാവ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഫാ. ഡോ. വര്‍ഗീസ് മീനടം, ഫാ .ടെയ്റ്റസ് ജോണ്‍ തലവൂർ എന്നിവർ സുശേഷ പ്രസംഗം നടത്തി . ബുധനാഴ്ച്ച യോഗത്തിൽ സ ദ്ര്യ്‌ശ്യവാക്യത്തിലെ ( 6:17-20)- ” ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും,ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിന്നു ബദ്ധപ്പെട്ടു ഓടുന്ന കാലും,ഭോഷ്കു പറയുന്ന കള്ളസാക്ഷിയും സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നേ.മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു.”-എന്ന ഗീതങ്ങൾ നമ്മൾ ഓർത്തിരക്കേണ്ടതാണെന്ന് ഫാ .ടെയ്റ്റസ് ജോണ്‍ തലവൂർ ഓർമ്മിപിച്ചു