പൗരോഹിത്യത്തിന്റെ പവിത്രത പരിരക്ഷിക്കണം : പരിശുദ്ധ കാതോലിക്കാ ബാവാ

ots_dedication1

 

പൗരോഹിത്യത്തിന്റെ പവിത്രത പരിരക്ഷിച്ചുവേണം പുരോഹിതന്മാര്‍ ദൗത്യനിര്‍വ്വഹണം നടത്താനെന്ന്‌ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ.

(MORE PHOTOS)

ഓര്‍ത്തഡോക്‌സ്‌ തിയോളജിക്കല്‍ സെമിനാരിയില്‍ ശെമ്മാശന്മാരുടെ സമര്‍പ്പണ ശുശ്രൂഷയില്‍ അഌഗ്രഹപ്രഭാഷണം ചെയ്യുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. ശുശ്രൂഷിക്കപ്പെടുന്ന ജനങ്ങളുടെ വിലയിരുത്തല്‍ ശരിയായി മനസ്സിലാക്കി വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ പുരോഹിതര്‍ തയ്യാറാകണമെന്ന്‌ അദ്ദേഹം പറഞ്ഞു യൂറോപ്പ്‌ ഭദ്രാസന മെത്രാപ്പോലീത്താ ഡോ മാത്യൂസ്‌ മാര്‍ തീമോത്തിയോസ്‌, പ്രിന്‍സിപ്പള്‍ ഡോ ജേക്കബ്‌ കുര്യന്‍, ഫാ ഡോ ഒ തോമസ്‌, സക്കറിയ എന്‍ ഫിലിപ്പ്‌, ഫാ ഡോ നൈനാന്‍ കെ ജോര്‍ജ്ജ്‌, ഡീക്കന്‍ ടിജു കെ ദാനിയേല്‍, ഫാ സെറാ പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ സഖറിയാ മാര്‍ അപ്രം മെത്രാപ്പോലീത്തായ്‌ക്ക്‌ നല്‍കി വൈദീക വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഓര്‍ത്തോ ദുഃഖ്‌സോ” എന്ന ഗാനസമാഹാര സി ഡി പരിശുദ്ധ കാതോലിക്കാ ബാവാ പ്രകാശനം ചെയ്‌തു .