മനുഷ്യക്കുരുതി അവസാനിപ്പിക്കണം: പ. പിതാവ്

bava_malankara_metropolitan

ലോകത്തിന്റെ പലഭാഗങ്ങളിലും പ്രത്യേകിച്ചും ഈജിപ്റ്റ്, ഇറാക്ക്, ലിബിയ, സിറിയ, നൈജീരിയ എന്നിവിടങ്ങില്‍ മതതീവ്രവാദികള്‍ നടത്തുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്നും വിശ്വാസത്തിന്റെ പേരില്‍ വധിക്കപ്പെട്ട ഏവര്‍ക്കുവേണ്ടിയും പ്രത്യേകിച്ചും കോപ്റ്റിക് ഓര്‍ത്തഡോകസ് സഭാംഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടും അനുശോചമറിയിച്ചുകൊണ്ടും പരിശുദ്ധ കോപ്റ്റിക് പാത്രിര്‍ക്കീസ് – പോപ്പ് തവദ്രോസ് രണ്ടാമന് പരിശുദ്ധ കാതോലിക്കാ ബാവാ സന്ദേശം അയച്ചു.
രണ്ട് ഓര്‍ത്തഡോക്സ് സഭ ബിഷപ്പുമാരെ തട്ടിക്കൊണ്ട് പോയിട്ട് അവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭയും അഖില ലോക സഭാ കൌണ്‍സിലും സത്വരമായി ഇടപെട്ട് പ്രശ്ന പരിഹാരം സാധ്യമാക്കണമെന്നും പരിശുദ്ധ ബാവാ ആവശ്യപ്പെട്ടു.