ആധ്യാത്മിക സംഘടനകളുടെ വാർഷികം

annual day

ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ ആധ്യാത്മിക സംഘടനകളുടെ വാർഷികം ഞായറാഴ്ച വിശുദ്ധ കുർബ്ബാനയെ തുടർന്ന് നടന്നു. ഭദ്രാസന മെത്രാപൊലീത്ത ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് ഉത്ഘാടനം ചെയ്തു. ഓരോ ദിവസവും ഓരോ നന്മ വീതം എല്ലാവരും ചെയ്യണമെന്ന് അഭിവന്ദ്യ തിരുമേനി പറഞ്ഞു. എല്ലാ ആത്മീയ സംഘടനകളുടെയും റിപ്പോർട്ട്‌ വായിക്കുകയും  വിവിധ കലാ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. വികാരി ഫാ. ജേക്കബ്‌ കെ. തോമസ്‌ അധ്യക്ഷനായിരുന്നു.