ഫാമിലി കോണ്‍ഫറന്‍സ്: കമ്മിറ്റികള്‍ രൂപീകരിച്ചു

 

ഫാമിലി കോണ്‍ഫറന്‍സ് 2015; രജിസ്ട്രേഷന്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍, ഹോസ്പിറ്റാലിറ്റി കമ്മിറ്റികള്‍ രൂപീകരിച്ചു

Dallas-Commettee

സൌത്ത്-വെസ്റ് ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍, ഹോസ്പിറ്റാലിറ്റി കമ്മിറ്റികള്‍ രൂപീകരിച്ചു. ജൂലൈ 8 മുതല്‍ 11 വരെ ഇന്റര്‍ കോണ്‍റ്റീനന്റല്‍ ഹോട്ടലില്‍ നടക്കുന്ന സൌത്ത്-വെസ്റ് ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ക്കുവേണ്ടി ഫാ. ബിനു മാത്യൂസ് കണ്‍വീനറായി രജിസ്ട്രേഷന്‍ കമ്മിറ്റി രൂപീകരിച്ചു. ജോയിന്റ് കണ്‍വീനര്‍മാരായി കുര്യന്‍ വര്‍ഗീസ് ആഞ്ഞിലിമൂട്ടില്‍, ബിജോയി ഉമ്മന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
ഫാ. ജോഷ്വാ ജോര്‍ജ്ജ് കണ്‍വീനറായി ട്രാന്‍സ്പോര്‍ട്ടേഷന്‍, ഹോസ്പിറ്റാലിറ്റി കമ്മിറ്റികള്‍ രൂപീകരിച്ചു. ജോയിന്റ് കണ്‍വീനറായി സോജന്‍ ഏബ്രഹാം പ്രവര്‍ത്തിക്കുന്നു. ഭദ്രാസന കൌണ്‍സിലംഗം എല്‍സണ്‍ സാമുവേല്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ വിശദീകരിച്ചു.