ഐക്യവും സമാധാനവും: മെഴുവേലിയില്‍ നിന്നു നമുക്ക് തുടങ്ങാം…

unity_mezhuvely

unity_kabar

ഓര്‍ത്തഡോക്‍സ്‌-യാക്കോബായ ഐക്യ കാഹളം മെഴുവേലിയില്‍നിന്ന്
ഇരുവിഭാഗങ്ങളുംകൂടി സംയുക്തമായി പുനര്‍നിര്‍മിച്ച പൊതു- കുടുംബ കല്ലറയുടെ കൂദാശ കര്‍മ്മം മണ്‍‌മറഞ്ഞ പരേതരുടെ ഓര്‍മ്മ കൊണ്ടാടുന്ന
ഞായറാഴ്ച ദിവസമായ ഫെബ്രുവരി 8 ന്(നാളെ) ഇരു വിഭാഗങ്ങളൂടെയൂം
വികാരി മാരായ റവ ഫാ ജോണ്‍ പോള്‍ & റവ ഫാ കെ ജി യോഹന്നാനും ചേര്‍ന്നു നടത്തപെടുന്നു.സെമിത്തേരിയും ഇരുവിഭാഗങ്ങളും കൂടി സമാധാനത്തോടെ ഉപയോഗിക്കുന്ന മലങ്കരയിലെ ദേവാലയങ്ങളില്‍ഒന്നാണ്. വി.ശിശുസഹാദേന്‍മാരുടെ നാമത്തില്‍സ്ഥാപിതമായിട്ടുള്ള ഏക
ദേവാലയതീര്‍ഥാടന കേന്ദ്രമാണ് ഹോളി ഇന്നസേന്റ്സ് പള്ളി ചെങ്ങന്നൂര്‍ഭദ്രാസനത്തില്‍പ്രവര്‍ത്തിക്കുന്നു.യാക്കോബായ സഭയിലെ തുമ്പമണ്‍
ഭദ്രാസനത്തിലെപ്രമുഖ ദേവാലയമാണ് St ജോര്‍ജ്ജ് ശാലേം പള്ളി 1861 ല്‍ സ്ഥാപിതമായ ഹോളി ഇന്നസേന്റ്സ് ദേവാലയത്തില്‍ നിന്ന് സഭാചേരിതിരിവിനെ തുടര്‍ന്ന് 1921ല്‍ ആണ് St ജോര്‍ജ്ജ് ശാലേം പള്ളി സ്ഥാപിതമായത് പ പാത്രയര്‍ക്കീസ് ബാവയുടെ സന്ദര്‍ശനവേളയില്‍ ഇങ്ങനെ സംയുക്തമായി നടത്തുന്ന കൂദാശ കര്‍മ്മം മലങ്കരയിലെ സമാധാന പ്രേമികള്‍ഉറ്റുനോക്കുന്നു