റോം: റോമന്‍ കത്തോലിക്കര്‍ മുയലുകളെ പോലെ പ്രസവിച്ചുകൂട്ടേണ്ട കാര്യമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ധാരാളം കുട്ടികളെ പ്രസവിച്ച് കൂട്ടേണ്ട കാര്യമില്ല, മറിച്ച് ഉത്തരവാദിത്വത്തോടെ കുട്ടികളെ വളര്‍ത്തുകയാണ് ചെയ്യേണ്ടത്. സാമ്പത്തിക ശേഷിയില്ലാത്ത മാതാപിതാക്കള്‍ ഉപേക്ഷിച്ച കുട്ടികളെ സന്ദര്‍ശിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ചിലരുടെ വിചാരം നല്ല കത്തോലിക്കരാകണമെങ്കില്‍ മുയലുകളെപ്പോലെ പ്രസവിച്ചുകൂട്ടണമെന്നാണ്. അതിന്റെ ആവശ്യമില്ല. ഉത്തരവാദിത്തമുള്ള മാതാപിതാക്കളാകുകയാവുകയാണ് വേണ്ടത്.’
ജനസംഖ്യാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് ഒരുകുടുംബത്തില്‍ മൂന്ന് കുട്ടികള്‍ എന്നാണ്. ജസംഖ്യാപെരുപ്പം തടയാന്‍ കൃത്രിമ ജനന നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്നും മാര്‍പാപ്പ ശക്തമായി വാദിച്ചു. കത്തോലിക്കാ സഭ ജനനനിയന്ത്രണങ്ങള്‍ക്കും ഗര്‍ഭച്ഛിദ്രത്തിനും എതിരാണ്. സഭയുടെ തലപ്പത്തുള്ള ഒരാള്‍ ആദ്യമായാണ് കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ നിയന്ത്രണം വേണമെന്ന പ്രായോഗിക നിര്‍ദ്ദേശം മുന്നോട്ടു വെയ്ക്കുന്നത്.