ദൈവിക ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം: ജസ്റിസ് ബഞ്ചമിന്‍ കോശി

nilackal_7

റാന്നി: ദൈവിക ദര്‍ശനങ്ങള്‍ ശ്രവിക്കുന്നതിനൊപ്പം ജീവിതത്തില്‍ പകര്‍ത്തുകയും വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റിസ് ബഞ്ചമിന്‍ കോശി പറഞ്ഞു. Photo Gallery
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലുളള 48-ാമത് റാന്നി-നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു ജസ്റിസ് ബഞ്ചമിന്‍ കോശി.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. നന്മയുടെ വക്താക്കളാകാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്ന് അഭിവന്ദ്യ തിരുമേനി ഉദ്ബോധിപ്പിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്‍, വെരി.റവ.ജേക്കബ് ജോണ്‍സ് കോര്‍ എപ്പിസ്കോപ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭദ്രാസന മെറിറ്റ് അവാര്‍ഡുകള്‍ ജസ്റിസ് ബഞ്ചമിന്‍ കോശി വിതരണം ചെയ്തു. ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കണ്‍വന്‍ഷന്‍ പന്തലില്‍ വി.കുര്‍ബ്ബാനയും നടത്തി.