കെ.സി.ഇ.സി. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 1 ന്‌

 

 മനാമ: ബഹറനിലെ എക്യൂമിനിക്കല്‍ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ “കേരളാ ക്യസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സില്‍” (കെ.സി.ഇ.സി.) എല്ലാവര്‍ഷവും നടത്തി വരാറുള്ള ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ 2015 ജനുവരി 1 ന്‌ ബഹറിന്‍ ഇന്ത്യന്‍ സ്കൂളില്‍ വെച്ച് ഈ വര്‍ഷവും സമുചിതമായി  നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഉച്ച്യ്ക്ക് 2:30 മുതല്‍ എല്ലാ ചര്‍ച്ചുകളുടെയും നേത്യത്വത്തില്‍ ക്രിസ്തുമസ് ട്രീ മത്സരവും 4:00 മുതല്‍ മത്സര ക്രിസ്തുമസ് റാലിയും ഉണ്ടായിരിക്കും.
 6 മണിക്ക് കെ.സി.ഇ.സി പ്രസിഡണ്ട് റവ. റെഞ്ചി വര്‍ഗീസ് മല്ലപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിലക്കല്‍ ഭദ്രാസന മെത്രാപ്പോലീത്തായും മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ മുഖ്യ അധിതിയായി, ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്‍കും. കെ.സി.ഇ.സി ഇടവകളുടെ അച്ചന്മാര്‍ പങ്കെടുക്കുന്ന യോഗത്തില്‍,  ചര്‍ച്ച് ക്വൊയറുകളുടെ ക്രിസ്തുമസ് ഗാനാലാപനം, സാന്താക്ലോസ്, കേക്ക് വിതരണം എന്നിവയും സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ആദ്യ സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് അച്ചനെ സ്വാഗതം ചെയ്യുക, സ്ണ്ടേസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായ് കെ.സി.ഇ.സി. നടത്തിയ മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാന ധാനം, ക്രിസ്തുമസ് ട്രീ മത്സരത്തിലും ക്രിസ്തുമസ് റാലി മത്സരത്തിലും വിജയികളായ പള്ളികള്‍ക്ക് ഒന്നും, രണ്ടും, മൂന്നും സ്ഥാനത്തുള്ള സമ്മാന വിതരണം എന്നിവയും നടക്കുമെന്നും ഏവരും ഈ പരിപാടിയില്‍ വന്ന്‍ സംബന്ധിക്കണമെന്നും കെ.സി.ഇ.സി പ്രസിഡണ്ട് റവ. റെഞ്ചി വര്‍ഗീസ് മല്ലപ്പള്ളി, കോഡിനേറ്റര്‍ റവ. ഫാദര്‍ മനോജ് തോമസ്. ജനറല്‍ സെക്കട്ടറി ക്രിസോസ്റ്റം ജോസഫ് (39826683), എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  ജനറല്‍ കണ്‍ വീനര്‍ പോള്‍ വര്‍ഗീസ് (39169374), ജോയന്റ് ജനറല്‍ കണ്‍ വീനര്‍ ജോസ് ജി. മങ്ങാട്(37779512) എന്നിവരുമായി ബന്ധപ്പെടുക.