കുമരകം പള്ളി പ്ലാറ്റിനം ജൂബിലി നിറവില്‍

kumarakam_MOSC_pallykumarakam_pally

 

കുമരകം സെന്റ് ജോണ്‍സ് ഓര്‍ത്തഡോക് സ് പുത്തന്‍പള്ളി പ്ളാറ്റിനം ജൂബിലിയുടെ നിറവില്‍

കോട്ടയം : വി. യൂഹാനോന്‍ മാംദാനയുടെയും വി. സ്തേഫാനോസ് സഹദായുടെയും പരി. കന്യകമറിയാം അമ്മയുടെയും നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന പരി. ദേവാലയത്തിലെ പ്രധാന പെരുന്നാളും പ്ളാറ്റിനം ജൂബിലി സമാപന സമ്മേളനവും പ്ളാറ്റിനം ജൂബിലി സ്മാരക സണ്‍ഡെസ്കൂള്‍ മന്ദിര കൂദാശയും ഉദ്ഘാടനവും 2015 ജനുവരി 4 മുതല്‍ 8 വരെ വിവിധപരിപാടികളോടെ ഭക്തിപുരസ്സരം ആഘോഷിക്കുന്നു.
ജനുവരി 4-ാം തീയതി 8 മണിക്ക് വി. കുര്‍ബ്ബാന ഫാ. വര്‍ഗ്ഗീസ് എം. സക്കറിയ (വികാരി, താഴത്തങ്ങാടി). തുടര്‍ന്ന് ആത്മീയ സംഘടനകളുടെ വാര്‍ഷിക സമ്മേളനം നടക്കും. കേരള സ്റേറ്റ് അക്കൌണ്ടന്റ് ജനറല്‍ ബിജു ജേക്കബ് ഐ.എ.എസ്. മുഖ്യപ്രഭാഷണവും സമ്മാനദാനവും നിര്‍വ്വഹിക്കും. കോശി സാമുവല്‍ (ജനറല്‍ മാനേജര്‍ കരിക്കിനേത്ത് സില്‍ക്ക് വില്ലാജിയോ) ആശംസ നിര്‍വ്വഹിക്കും. സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് തുടര്‍ന്ന് നടക്കും. 11 മണിക്ക് പെരുന്നാള്‍ കൊടിയേറ്റ് വെരി. റവ. ഒ. എ. ഏബ്രഹാം കോര്‍ എപ്പിസ്ക്കോപ്പ നിര്‍വ്വഹിക്കും.
11.15ന് കിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടുകൂടി ആസ്മ, അലര്‍ജ്ജി രോഗനിര്‍ണ്ണയ ക്യാമ്പ് നടത്തപ്പെടും. 6-ാം തീയതി ദനഹാ പെരുന്നാളിന് രാവിലെ 8.00ന് വി. കുര്‍ബ്ബാന ഡോ. സഖറിയാ മാര്‍ തെയോഫിലോസ് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് ദേവാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച പരി. പാമ്പാടി തിരുമേനിയുടെയും പരി. ബസേലിയോസ് ഗീവര്‍ഗ്ഗീസ് ദ്വിതയീന്‍ കാതോലിക്കാ ബാവായുടെയും ഛായാചിത്രഘോഷയാത്ര 2 മണിക്ക് കുറിച്ചി വലിയപള്ളിയില്‍ നിന്നു, പാമ്പാടി ദയറായില്‍ നിന്നും ആരംഭിച്ച് 3 മണിക്ക് ദേവലോകം അരമനയില്‍ എത്തിച്ചേരും. തുടര്‍ന്ന് മാര്‍ ഏലിയാ കത്തീഡ്രലില്‍, കുരിശുപള്ളി, ചെറിയപള്ളി, താഴത്തങ്ങാടി തുടങ്ങിയ ഇടവകകള്‍ സ്വീകരണം നല്‍കും. 4 മണിക്ക് ഡോ. സഖറിയാ മാര്‍ തെയോഫിലോസ് കുമരകം പള്ളിയില്‍ സ്വീകരിക്കും. 4.15ന് പരി. പാമ്പാടി തിരുമേനിയുടെയും പരി. ബസേലിയോസ് ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും അനുസ്മരണ സമ്മേളനം ആരംഭിക്കും. അനുസ്മരണ സമ്മേളനത്തില്‍ ഡോ. സഖറിയാ മാര്‍ തെയോഫിലോസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ഫാ. ഡോ. എം. പി. ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കും. ഫാ. ഏബ്രഹാം വി. ജോര്‍ജ്ജ് പാറമ്പുഴ മുഖ്യപ്രഭാഷണം നടത്തും. ഫാ. മാത്യു കെ. ജോണ്‍ (പാമ്പാടി ദയറാ മാനേജര്‍), ഫാ. ജോണ്‍ ശങ്കരത്തില്‍ (വികാരി, കുറിച്ചി പള്ളി) എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.
ജനുവരി 7-ാം തീയതി വി. കുര്‍ബ്ബാന 7.30ന് വെരി. റവ. ഒ. എ. ഏബ്രഹാം കോര്‍ എപ്പിസ്കോപ്പ, ഒരുവെട്ടിത്തറ നിര്‍വ്വഹിക്കും. വൈകിട്ട് 6 മണിക്ക് പ്ളാറ്റിനം ജൂബിലി സ്മാരക ഗീവര്‍ഗ്ഗീസ് മാര്‍ ഈവാനിയോസ് സണ്‍ഡേസ്കൂള്‍ മന്ദിര കൂദാശ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് നിര്‍വ്വഹിക്കും. 6.30 പി. എം സന്ധ്യാമസ്ക്കാരം. 7.30ന് ഇടവകയിലെ 75 വയസ്സ് തികഞ്ഞ് ഇടവകാംഗങ്ങളെ ആദരിക്കല്‍ സമ്മേളനം നടത്തും. സമ്മേളനത്തില്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് തിരുമേനി അദ്ധ്യക്ഷത വഹിക്കും. ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് (ഡയറക്ടര്‍ സോപാന അക്കാദമി) മുഖ്യപ്രഭാഷണം നടത്തും. വെരി. റവ. എം. എസ്. യൂഹാനോന്‍ റമ്പാന്‍ (വൈദിക സെമിനാരി) ആശംസ നല്‍കും. തുടര്‍ന്ന് 9.00ന് റാസ ഉണ്ടായിരിക്കും.
ജനുവരി 8-ാം തീയതി രാവിലെ 8.30ന് വി. കുര്‍ബ്ബാന പരി. കാതോലിക്കാ ബാവാ തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഉണ്ടായിരിക്കും. 11 മണിക്ക് പ്ളാറ്റിനം ജൂബിലി സമാപന സമ്മേളനം പരി. കാതോലിക്കാബാവാ തിരുമേനി അദ്ധ്യക്ഷത വഹിക്കും. പ്രസ്തുത സമ്മേളനം കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നടത്തും. ഫാ. ഡോ. ടി. ജെ. ജോഷ്വാ (വൈദിക സെമിനാരി) മുഖ്യപ്രഭാഷണം നടത്തും. ഇടവക ചാരിറ്റി ഫണ്ടിന്റെ ഉദ്ഘാടനം കേരളാ ഗതാഗത-വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. ഇടവക ഡയറക്ടറി പ്രകാശനം കെ. സുരേഷ് കുറുപ്പ് എം. എല്‍. എ നിര്‍വ്വഹിക്കും.. ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ. ഡോ. ജേക്കബ് കുര്യന്‍, ഫാ. തോമസ് വര്‍ഗ്ഗീസ് കാവുങ്കല്‍, ഫാ. ഏബ്രഹാം കോര, ധന്യ സാബു, കെ. ജെ. ഷാലു, കെ. ജി. തോമസ് എന്നിവര്‍ ആശംസകള്‍ അറിയിക്കും. 1.00 മണിക്ക് റാസയും സ്നേഹവിരുന്നോടുകൂടി പ്ളാറ്റിനം ജൂബിലി സമാപന സമ്മേളനം അവസാനിക്കും.