MOSC News Bullettin, Vol. 1, No. 46
MOSC News Bullettin, Vol. 1, No. 46
MOSC News Bullettin, Vol. 1, No. 46 Read More
MOSC News Bullettin, Vol. 1, No. 46
MOSC News Bullettin, Vol. 1, No. 46 Read More
പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാമത് വാര്‍ഷിക ഓര്‍മപ്പെരുന്നാള്‍ നാമിവിടെ വളരെ ഭക്തിയോടെ ആചരിക്കുകയാണ്. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് പരുമലതിരുമേനിയുടെ മധ്യസ്ഥതയില്‍ വിശ്വസിക്കുന്നവര്‍, തിരുമേനിയോട് ഒന്നിച്ച് ദൈവത്തോട് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും നേര്‍ച്ചകാഴ്ചകളുമായി വലിയ ജനസമൂഹം ഇവിടെ വന്നെത്തിയിരിക്കുകയാണ്. നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ എല്ലാ …
നിലപാടുകള്‍ നിയമത്തിന് വിധേയമായിരിക്കണം / പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ Read MoreTerrorist Attacks Bus Carrying Coptic Christians: At least Seven Killed and Several Wounded. News
Terrorist Attacks Bus Carrying Coptic Christians: At least Seven Killed and Several Wounded Read More
ചിക്കാഗോ: മലങ്കര ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസും,സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ പത്താമത്വാർഷിക ആഘോഷങ്ങളും 2019 ജൂലൈ 17 മുതൽ 20 വരെ ഷിക്കാഗോ ഹിൽട്ടൺ കൺവൻഷൻ സെന്ററിൽ നടക്കും.(Hilton Chicago Oakbrook Suites, 10 Drury Lane, Oakbrook Terrace, IL 60181.) ഭദ്രാസന സഹായ മെത്രപൊലീത്ത അഭിവന്ദ്യ ഡോ.സഖറിയ മാർ അപ്രേം മെത്രാപ്പോലീത്തയുടെ സജീവമായ നേതൃത്വത്തിലും ചിക്കാഗോയിലുള്ള ഇടവകകളുടെസഹകരണത്തിലും, ഭദ്രാസന കൗൺസിലിൻറെയും ആധ്യാത്മീക സംഘടനകളുടെയും സംയുക്ത ആഭിമുഘ്യത്തിലും വിവിധ കമ്മറ്റികൾ ഇതിനോടകം പ്രവർത്തങ്ങൾ ആരംഭിച്ചുകഴിഞ്ഞതായി ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം അറിയിച്ചു. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത കൂടിയായ പരിശുദ്ധ ബസേലിയോസ് മാർത്തോമാപൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ സാന്നിധ്യം പ്രത്യേകം അനുഗ്രഹീതമായിരിക്കും. മൂന്ന് വർഷം കൂടുമ്പോൾ മാത്രമാണ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെഎല്ലാ ഇടവകകളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് ഇപ്രകാരമുള്ള അതിവിപുലമായ കോൺഫ്രൻസ് നടത്തുന്നത്. ഏരിയ/ റീജിയണൽ തല കോൺഫ്രൻസുകൾഇതിനോടകം കഴിഞ്ഞ രണ്ടു വർഷങ്ങളിലായി പൂർത്തീകരിച്ചു കഴിഞ്ഞു. മുന്നൂറിൽപ്പരം വരുന്ന യുവതീ–യുവാക്കൾ ഉൾപ്പെടെ ആയിരത്തിൽപ്പരം വിശ്വാസികൾ പങ്കെടുക്കുന്നസമഗ്രമായ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനുള്ള ഒരുക്കങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. ഏരിയ തലത്തിലുള്ള ക്വിക് ഓഫ് മീറ്റിങ്ങുകൾ ചിക്കാഗോ, ഡാളസ്, ഹ്യൂസ്റ്റൺ, ഫ്ലോറിഡ, അറ്റലാന്റ, കാലിഫോർണിയ ഏരിയകളിൽ നടക്കും. അഭിവന്ദ്യ ഡോ.സഖറിയ മാർ അപ്രേം മെത്രാപ്പോലീത്ത പ്രസിഡണ്ടായും, ഫാ. ഡാനിയേൽ ജോർജ്ജ്, ഡീക്കൻ. ജോർജ്ജ് പൂവത്തൂർ, എബ്രഹാം വർക്കി എന്നിവർ കൺവീനേഴ്സ്ആയും ഫാ. എബി ചാക്കോ, ഫാ. മാത്യൂസ് ജോർജ്ജ് ഫാ. ഫിലിപ്പ് എബ്രഹാം എന്നിവർ ഡയറക്ടേഴ്സ് ആയും, ജിമ്മി പണിക്കർ(സെക്രട്ടറി) സിബിൽ ചാക്കോ (ജോയിൻറ് സെക്രട്ടറി), കോശി ജോർജ്ജ് (ട്രഷറർ) ആയും വിവിധ കമ്മറ്റികൾ ചുമതല ഏറ്റുകൊണ്ട് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസ് ഷിക്കാഗോയിൽ Read More