Category Archives: Parish News

MGOCSM Sharjah യൂണിറ്റ് സിൽവർ ജൂബിലി നിറവിൽ

മരുഭൂമിയിലെ പരുമലയായ ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിലെ MGOCSM യൂണിറ്റ്  സിൽവർ ജൂബിലി നിറവിൽ. സിൽവർ ജുബിലി ലോഗോ  പ്രകാശനം ഇടവക വികാരി വന്ദ്യ ഫിലിപ്പ് എം. സാമുവേൽ  കോർ എപ്പിസ്കോപ്പ നിർവഹിച്ചു. സഹവികാരി ഫാ. ജെയ്‌സൺ തോമസ് ,…

മഹാ ഇടവക ഓർത്തഡോക്സ്‌ യുവജനപ്രസ്ഥാനം `ബ്ളഡ്‌ ഡൊണേഷൻ ഡ്രൈവ്‌ 2021` സംഘടിപ്പിച്ചു 

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ `ബ്ളഡ്‌ ഡൊണേഷൻ ഡ്രൈവ്‌ 2021` എന്ന പേരിൽ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി 2021-22 പ്രവർത്തന വർഷത്തെ പ്രഥമ പരിപാടിയായി മെയ്‌ 21 വെള്ളിയാഴ്ച്ച…

വടകരപ്പള്ളിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു

കൂത്താട്ടുകുളം: വടകര സെന്റ് ജോൺ സ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു. 2005 മുതൽ പള്ളി ഭരണം നടത്തിവന്ന ഭരണസമിതിയുടെ കൈസ്ഥാനിമാരായ കെ.ഐ കുര്യാക്കോസും സണ്ണി ജോൺ നിരപ്പുമാലിയും പള്ളിയുടെ താക്കോൽ വികാരിക്ക് തിരികെ ഏല്പ്പിക്കുന്നതും വികാരി അത്…

Farewell to Fr Ninan Philip Panakkamattom – Dubai St Thomas Orthodox Cathedral

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ മൂന്ന് വർഷക്കാലം വികാരിയായി സേവനം അനുഷ്ഠിച്ചു സ്ഥലം മാറിപ്പോകുന്ന ഫാ.നൈനാൻ ഫിലിപ്പ് പനക്കാമറ്റത്തിന് ഇടവക യാത്രയപ്പ് നൽകി. പുതുതായി വികാരിയായി ചുമതലയേറ്റ ഫാ. ബിനീഷ് ബാബുവിന് സ്വീകരണവും നൽകി. ഇടവക സഹ വികാരി ഫാ. സിബു…

കുവൈറ്റ്‌ മഹാഇടവക : ആദ്യഫലപ്പെരുന്നാൾ 2020-ന്റെ റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാൾ 2020-ന്റെ റാഫിൾ കൂപ്പണിന്റെ പ്രകാശനകർമ്മം ഇടവക വികാരി റവ.ഫാ. ജിജു ജോർജ്ജ്‌ നിർവ്വഹിച്ചു. തുടർന്ന്‌ പ്രസ്തുത കൂപ്പണിന്റെ ആദ്യവില്പന മുതിർന്ന ഇടവകാംഗങ്ങളായ കെ.എം. ചാക്കോ, തോമസ്‌ മാത്യൂ, പി.സി….

കുവൈറ്റ്‌ മഹാ ഇടവകയുടെ മൊബൈൽ ആപ്പ്‌ പ്രകാശനം ചെയ്തു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ എല്ലാ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന പുതിയ മൊബൈൽ ആപ്ളിക്കേഷൻ പുറത്തിറങ്ങി. ഇടവകയുടെ പ്രവർത്തനങ്ങളും, അറിയിപ്പുകളും ഇടവക ജനങ്ങളിൽ എത്തിക്കുവാൻ വേണ്ടി തയ്യാറാക്കിയിരിക്കുന്ന മൊബൈൽ ആപ്പിന്റെ പ്രകാശനകർമ്മം ഇടവക വികാരി റവ. ഫാ. ജിജു ജോർജ്ജ്‌ നിർവ്വഹിച്ചു. ആഗസ്റ്റ്‌…

മാർ ബസേലിയോസ് മൂവ്മെന്റിന്റെ വേർച്ച്വൽ കൺവൻഷൻ ‘അനുഗ്രഹധ്വനി’ ജൂലൈ 31 മുതൽ

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനെ അനുസ്മരിക്കുന്ന പരിശുദ്ധ പതിനഞ്ചു നോമ്പിനോടനുബന്ധിച്ച്‌ 2020 ജൂലൈ 31 മുതൽ ആഗസ്റ്റ്‌ 14 വരെ എല്ലാ…

Chartered flight organized by Dubai St. Thomas Orthodox Cathedral

ദുബായ്:   ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ചാർട്ടേർഡ് വിമാനം ഷാർജയിൽ നിന്നും പുറപ്പെട്ട്  കൊച്ചിയിൽ എത്തി. ഗർഭിണികൾ, രോഗികൾ, ജോലി നഷ്ടപ്പെട്ടവർ,  സന്ദർശക വിസയിൽ വന്നു കുടുങ്ങിയവർ എന്നിവർ ഉൾപ്പെടെ  220 യാത്രക്കാർ ഉണ്ടായിരുന്നു. അറുപതോളം യാത്രക്കാരെ സൗജന്യമായും നിരവധി…

പള്ളികള്‍ ആരാധനയ്ക്കായി തുറക്കുന്നില്ലെന്ന് തീരുമാനിച്ച് ഇടവകകള്‍

ബുധനൂർ പള്ളി ബുധനൂർ: പള്ളികൾ സർക്കാർ നിബന്ധനകൾക്ക് വിധേയമായി തുറക്കാം എന്ന് അനുവദിച്ചുവെങ്കിലും കോവിഡ് 19 വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബുധനൂർ സെന്റ് ഏലിയാസ് ഓർത്തഡോക്സ് പള്ളി   ആരാധനയ്ക്കായി തൽക്കാലം തുറക്കേണ്ടതില്ല എന്നും ഞായറാഴ്ചകളിൽ ഇപ്പോൾ നിലനിൽക്കുന്ന ക്രമീകരണങ്ങൾക്ക് വിധേയമായി ആരാധനകൾ നടത്തുന്നതിനും …

ആത്മനാദം, ഫെബ്രുവരി 2020

ആത്മനാദം, ഫെബ്രുവരി 2020 പഴയ ലക്കങ്ങള്‍

മലങ്കര നസ്രാണി: തോട്ടയ്ക്കാട് മാര്‍ അപ്രേം പെരുന്നാള്‍ സപ്ലിമെന്‍റ്

മലങ്കര നസ്രാണി, ഫെബ്രുവരി 29, 2020 (തോട്ടയ്ക്കാട് മാര്‍ അപ്രേം പെരുന്നാള്‍ സപ്ലിമെന്‍റ്) മലങ്കര നസ്രാണി (പഴയ ലക്കങ്ങള്‍)

ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിന് സെമിത്തേരി

ഫ്ലോറിഡ: മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയം അതിന്റെ നാഴികക്കല്ലിൽ മറ്റൊരു അദ്ധ്യായം കൂടി എഴുതിച്ചേർത്തു. 2011 –ൽ തുടക്കം കുറിച്ച ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് കോൺഗ്രിഗേഷൻ 2013-ൽ ഒർലാണ്ടോ നഗരഹൃദയഭാഗത്ത് മനോഹരമായ ഒരു ദേവാലയവും ഹാളും സ്വന്തമാക്കുവാനും മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കരങ്ങളാൽ കൂദാശ ചെയ്യുവാനും സാധിച്ചത് ദൈവഹിതം. ഏഴു വർഷം പിന്നിട്ട് 2020-ൽ സഭ സകല വാങ്ങിപ്പോയവരെയും അനുസ്മരിച്ചു പ്രാർഥിക്കുന്ന ദിവസം തന്നെ ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിന് ഒർലാണ്ടോയിൽ സെമിത്തേരിയും സ്വന്തമാക്കുവാൻ സാധിച്ചതും ദൈവഹിതവും പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയും ഒന്നുകൊണ്ട് മാത്രം.1500 ഡോളർ ഒരുമിച്ചോ തവണകളായോ നൽകി സെമിത്തേരിക്കുള്ള സ്ഥലം സ്വന്തമാക്കുവാനുള്ള അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വികാരി ഫാ.ജോൺസൺ പുഞ്ചക്കോണവുമായി ബന്ധപ്പെടാവുന്നതാണ്.

ഇടവങ്കാട് പള്ളി ഓഫീസ് സമുച്ചയ കൂദാശ

നാളെ (15 – 2- 2020) സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രപ്പോലിത്തയാൽ കൂദാശ ചെയ്യപ്പെടുന്ന ഇടവങ്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ ഓഫീസ് സമുച്ചയം.

error: Content is protected !!