പ്രദക്ഷിണ സംസ്ക്കാരം / ഡോ. എം. കുര്യന്‍ തോമസ്
വലത്തോട്ടു ചുറ്റുക എന്നാണ് പ്രദക്ഷിണം എന്ന സംസ്കൃത പദത്തിന്‍റെ അര്‍ത്ഥം. മതത്തിന്‍റെ അനുഷ്ഠാനപരമായ ചടങ്ങുകളുടെ ഭാഗമായാണ് പ്രദക്ഷിണങ്ങള്‍ നടത്തപ്പെടുന്നത്. ഇന്ന് ലോകമെമ്പാടുമുള്ള സംഘടിത മതങ്ങളിലെല്ലാം തന്നെ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തിലുള്ള പ്രദക്ഷിണങ്ങള്‍ ഉണ്ട്. അവയുടെ അര്‍ത്ഥവും ചമയവും ഉദ്ദേശ്യവും വ്യത്യസ്തമായിരിക്കുമെന്നു മാത്രം….