ദുബായ് പള്ളിയില്‍ കൊയ്ത്തുത്സവം നടത്തി

ദുബായ് : സഹ ജീവികളോട് കരുണ കാണിക്കുമ്പോഴാണ് മനുഷ്യ ജീവിതം അർത്ഥവത്താകുന്നതെന്ന് ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു . സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന കൊയ്ത്തുത്സവത്തിന്റെ ഉത്ഘാടന വേദിയിൽ …

ദുബായ് പള്ളിയില്‍ കൊയ്ത്തുത്സവം നടത്തി Read More

കുടുംബ സംഗമം

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു  കുടുംബ സംഗമം നവംബർ 22 വ്യാഴം  പരുമല സെമിനാരി ആഡിറ്റോറിയത്തിൽ നടക്കും. പരിശുദ്ധ കാതോലിക്കാ ബാവ, ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് മെത്രാപ്പോലീത്താ, മന്ത്രി മാത്യു ടി. …

കുടുംബ സംഗമം Read More

ഫാ. കോശി പി. ജോൺ ന്യൂ ഓർലിയൻസിൽ  നിര്യാതനായി

മലങ്കര ഓർത്തഡോൿസ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകനും, ന്യൂ ഓർലിയൻസ് സെന്റ് ഗ്രിഗോറിയോസ് ഇടവകയുടെ വികാരിയുമായ ഫാ. കോശി പി. ജോൺ ഇന്ന് രാവിലെ പത്ത് മണിക്ക് ന്യൂ ഓർലിയൻസിലുള്ള സ്വവസതിയിൽ നിര്യാതനായി. ശ്രീമതി.ലില്ലികോശിയാണ് സഹധർമ്മിണി. മാവേലിക്കര തോനക്കാട്‌ പാലമൂട്ടിൽ കുടുംബാഗവും മലങ്കര ഓർത്തഡോൿസ് സഭയുടെ ദൽഹി ഭദ്രാസനമെത്രാപ്പോലീത്തയുമായ യൂഹാനോൻ മാർ ദിമിത്രിയോസ്മെത്രാപ്പോലീത്തയുടെ മാതൃ സഹോദരനുമാണ് കോശി പി. ജോൺ അച്ചൻ. അഞ്ജന വർഗീസ്, അനിത കോശി എന്നിവർ മക്കളും, നിമേഷ് മരുമകനുമാണ്. സംസ്കാര ശുശ്രൂഷകൾ മാവേലിക്കര തോനക്കാട് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ പിന്നീട്. പൊതുദർശനവും സംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗങ്ങളും വെള്ളി, ശനി ദിവസങ്ങളിൽ ന്യൂ ഓർലിയൻസ് ദേവാലയത്തിൽ നടക്കും. ശുശ്രൂഷകൾക്ക് നിലക്കൽ ഭദ്രാസന മെത്രാപോലീത്ത അഭി.ജോഷ്വമാർ നിക്കോദീമോസ് നേതൃത്വം നൽകും. ഹൂസ്റ്റൺ സെന്റ് തോമസ്, ഡാളസ് സെന്റ് മേരീസ് വലിയപള്ളി,  ഒക്കലഹോമ സെന്റ് തോമസ് എന്നീ ദേവാലയങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആദരണീയനായ കോശി പി. ജോൺ അച്ചൻ മലങ്കര ഓർത്തഡോൿസ് സഭക്കും  പ്രത്യേകിച്ച്  സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിനും നൽകിയ സേവനങ്ങളെ കൃതജ്ഞതാ പൂർവ്വം സ്മരിക്കുന്നതായി സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രപൊലീത്ത ഡോ.സഖറിയാ മാർ അപ്രേം തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു. വൈദീക ട്രസ്റ്റീ ഫാ.ഡോ.എം. ഓ.ജോൺ, ഭദ്രാസന സെക്രട്ടറിഫാ.ഫിലിപ്പ് എബ്രഹാം, ഭദ്രാസന വൈദീക സംഘത്തിന് വേണ്ടി സെക്രട്ടറി ഫാ.പി. സി ജോർജ്ജ് എന്നിവർ അനുശോചനം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്  മാത്യു തോമസ് (രവി)  :(504) 220-6686

ഫാ. കോശി പി. ജോൺ ന്യൂ ഓർലിയൻസിൽ  നിര്യാതനായി Read More