അനുതാപത്തിന്റെയും പരിശുദ്ധാത്മ നിറവിന്റെയും അമ്പതു നോമ്പ് / സുനില്‍ കെ.ബേബി മാത്തൂര്‍
ആത്മാവിന്റെയും ശരീരത്തിന്റെയും നൈര്‍മല്യത്തോടെ കര്‍ത്താവിന്റെ സന്നിധിയിലേക്ക് ഉയര്‍ത്തപ്പെടുന്ന സമയമാണ് നോമ്പുകാലം. പാപത്തെയും ഇന്ദ്രിയങ്ങളെയും ജയിക്കുന്നവര്‍ക്കെ ദൈവമക്കളും ജീവിതശുദ്ധിയുള്ളവരായിരിക്കുവാനും സാധിക്കു. പാപം മനസ്സിലാക്കി അതില്‍ ആത്മാര്‍ത്ഥമായി പശ്താത്തപിക്കുകയും ചെയ്താല്‍ മാത്രമെ ക്രിസ്തീയ ജീവിതം ധന്യമാക്കുകയുള്ളു. ആ പാപങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യരുത്. നോമ്പു കാലം…