Category Archives: മലങ്കരസഭാ ചരിത്ര-വിശ്വാസ വിജ്ഞാനകോശം

പാലക്കാട്ട് ജോൺ കോർ എപ്പിസ്കോപ്പാ

വെട്ടിക്കൽ ദയറായുടെ നവയുഗ ശില്പികളിൽ പ്രധാനിയായ പാലക്കാട്ട് അച്ചൻ മലങ്കര സഭയുടെ ചരിത്രത്തിലെ പ്രഥമ ദയറാ എന്ന സ്ഥാനം അലങ്കരിക്കുന്ന വെട്ടിക്കൽ സെൻ്റ് തോമസ് ദയറായുടെ നവയുഗ ശിൽപികളിൽ പ്രധാനിയാണ് പാലക്കാട്ട് ജോൺ കോർ എപ്പിസ്കോപ്പാ. 1889 ജൂൺ 22-നു പുണ്യ…

പത്രോസ് മാര്‍ ഒസ്താത്തിയോസ് മൂക്കഞ്ചേരില്‍

സ്ലീബാ ദാസ സമൂഹ സ്ഥാപകനും, മലബാർ ഭദ്രാസനത്തിന്റെ പ്രഥമ ഇടയനും, സാമൂഹിക നവോത്ഥാന രംഗങ്ങളിൽ ശ്രേഷ്ഠനും, മുക്കാൽ നൂറ്റാണ്ടിനപ്പുറം പാവപ്പെട്ടവൻ്റെ കുടിലുകൾ സന്ദർശിച്ച് സുവിശേഷം പകർന്ന പള്ളി തമ്പ്രാനും, ‘വിജാതീയരുടെ അപ്പോസ്തോലൻ’, ‘മലങ്കര ഗാന്ധി’ എന്നീ അപരനാമങ്ങളിൽ ജനമനസ്സുകളിൽ ഇടം പിടിച്ച…

ഫാ. കെ. സി. അലക്സാണ്ടര്‍ കുറ്റിക്കണ്ടത്തില്‍

കുറ്റിക്കണ്ടത്തില്‍ അലക്സന്ത്രയോസ് കത്തനാര്‍ 1888-ല്‍ ജനിച്ചു. പ. അബ്ദുള്‍ മശിഹാ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്നും കത്തനാര്‍പട്ടം സ്വീകരിച്ചു. അവിശ്രമ പരിശ്രമിയും സുദൃഢചിത്തനും കമ്മധീരനുമായിരുന്നു. അയിരൂര്‍ വടക്കേതുണ്ടി സെന്‍റ് മേരീസ് ചെറിയപള്ളിയില്‍ മരണപര്യന്തം വികാരി ആയിരുന്നു. പെരുമ്പെട്ടി, കുമ്പളന്താനം, ഉടുമ്പുംമല എന്നീ സ്ഥലങ്ങളില്‍…

ഫാ. ഡോ. ജോണ്‍സ് അബ്രഹാം കോനാട്ട്

പാമ്പാക്കുട സെന്‍റ് ജോണ്‍സ് വലിയപള്ളി ഇടവകാംഗം. മുന്‍ വൈദികട്രസ്റ്റി കോനാട്ട് അബ്രഹാം മല്പാനച്ചന്‍റെ മകന്‍. ബി.എ. ബിരുദാനന്തരം കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയില്‍ ചേര്‍ന്നു ജി.എസ്.റ്റി. ഡിപ്ലോമായും സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ബി. ഡി. ഡിഗ്രിയും സമ്പാദിച്ചു. പാരീസിലെ ലുവേയ്ന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു വേദശാസ്ത്രത്തില്‍…

സഖറിയാസ് മാര്‍ അന്തോണിയോസ് (1946-2023)

പുനലൂര്‍ വാളക്കോട് സെന്‍റ് ജോര്‍ജ് ഇടവകയിലെ ആറ്റുമാലില്‍ വരമ്പത്ത് ഡബ്ല്യു. സി. ഏബ്രഹാമിന്‍റെയും മറിയാമ്മ ഏബ്രഹാമിന്‍റെയും 6 മക്കളില്‍ മൂത്ത മകനായി (ഡബ്ല്യു. എ. ചെറിയാന്‍) 1946 ജൂലൈ 19-നു ജനനം. കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബി.എ. യും വൈദിക സെമിനാരിയില്‍…

വടുതല ഈശോ കത്തനാര്‍

വടുതല മാണിക്കത്തനാരുടെ പുത്രനാണ് ഈശോ കത്തനാര്‍. ഓമല്ലൂര്‍-കൈപ്പട്ടൂര്‍ തുടങ്ങിയ പള്ളികളുടെ വികാരിയായിരുന്നു. തികഞ്ഞ സഭാസ്നേഹിയും വിശ്വാസ സംരക്ഷകനും ഭക്തനുമായിരുന്ന ഈശോ കത്തനാര്‍ 1929-30 കാലഘട്ടത്തില്‍ ബഥനി മാര്‍ ഈവാനിയോസിന്‍റെ റോമാസഭാ പ്രവേശനത്തെ തുടര്‍ന്നു സഭയില്‍ നിന്നു റോമാ സഭയിലേക്കുണ്ടായ ഒഴുക്കു തടഞ്ഞു…

ഫാ. എബ്രഹാം റമ്പാന്‍

മലങ്കര ഓർത്തഡോക്‌സ് സഭ മിഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ ബാംഗ്ലൂർ കുനിഗലിൽ ആരംഭിച്ച സെന്റ് ഗ്രിഗോറിയോസ് ദയാ ഭവന്റെ സെക്രട്ടറിയായി 2003 മുതൽ പ്രവർത്തിക്കുന്നു. എയിഡ്‌സ് രോഗികളുടെ മക്ക ളെയും എച്ച്.ഐ.വി./എയിഡ്‌സ് ബാധിതരായ കുട്ടികളെയും പുനരധിവസിപ്പിക്കുന്ന ദയാ ഭവന് കർണാടക സംസ്ഥാനത്തെ മികച്ച…

പരിശുദ്ധ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് വട്ടശ്ശേരില്‍

മല്ലപ്പള്ളില്‍, വട്ടശ്ശേരില്‍ ജോസഫിന്‍റെയും ഏലിയാമ്മയുടെയും പുത്രനായി 1858 ഒക്ടോബര്‍ 31-ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം മല്ലപ്പള്ളിയിലും ഹൈസ്കൂള്‍ വിദ്യാഭ്യാസം കോട്ടയം സി.എം.എസ്. സ്കൂളിലും നടത്തി. പുതുപ്പള്ളി സെന്‍റ് ജോര്‍ജ് പള്ളിയില്‍ വച്ച് 1876 ഒക്ടോബര്‍ 12-ന് ശെമ്മാശനായി. 1879 ഒക്ടോബര്‍ 16-ന്…

കെ. വി. മാമ്മന്‍

ജനനം 1929-ല്‍ പത്തനംതിട്ടയില്‍. പിതാവ് എം. വര്‍ഗീസ് കോട്ടയ്ക്കല്‍, തുമ്പമണ്‍. മാതാവ് മറിയാമ്മ. ബിരുദ ബിരുദാനന്തര പഠനത്തിനു പുറമേ നാഗ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് 1960-ല്‍ ജേര്‍ണലിസം ഡിപ്ലോമാ കരസ്ഥമാക്കി. മലയാള മനോരമയില്‍ 40-ഉം ചര്‍ച്ച് വീക്കിലിയില്‍ 50-ഉം വര്‍ഷം പത്രാധിപ സമിതി…

തോമസ് തേക്കിൽ കോർ എപ്പിസ്കോപ്പാ (തേക്കിലച്ചൻ)

തിരുവല്ല, നെടുമ്പ്രം പഞ്ചായത്തിലെ കല്ലിങ്കൽ ദേശത്തെ പുരാതനവും പ്രശസ്തവുമായ മാലിയിൽ തേക്കിൽ കുടുംബത്തിലെ മത്തായി മാത്യുവിന്റെയും ശോശാമ്മ മാത്യുവിന്റെയും മകനായി 1952 മെയ് 10 ന് ജനിച്ചു. കല്ലിങ്കൽ MDLP, തിരുവല്ല MGM, പത്തനാപുരം സെന്റ് സ്റ്റീഫൻസ് എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ…

തിരുവിതാംകോട്  അരപ്പള്ളി | ഡോ. വിപിന്‍ കെ. വര്‍ഗീസ്

തമിഴ്നാട്ടില്‍ നാഗര്‍കോവിലിനടുത്ത് തിരുവാംകോട്ടാണ് മാര്‍ത്തോമാശ്ലീഹായാല്‍ സ്ഥാപിതമായ എട്ടാമത്തെ ക്രൈസ്തവസമൂഹം സ്ഥിതി ചെയ്യുന്നത്. തോമാശ്ലീഹാ തന്‍റെ പ്രേക്ഷിതദൗത്യവുമായി മദ്രാസില്‍ എത്തി. അവിടെയുണ്ടായിരുന്ന അനേകം വെള്ളാള ചെട്ടികളെ ക്രിസ്തു മതത്തിലേക്ക് ചേര്‍ത്തു. ഇതില്‍ പ്രകോപിതരായ ഭരണാധികാരികള്‍ അവരെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചു. ആ സമയത്ത് തോമാശ്ലീഹാ…

മസ്നപ്സോ – ശീലമുടി

മേല്പട്ടക്കാര്‍ അംശവസ്ത്രമായി ശിരസ്സിലണിയുന്ന ശീലയാണ് ‘മസ്നപ്സോ’ അഥവാ ശീലമുടി. ‘മിസിനെഫെന്ന്’ എന്ന എബ്രായ വാക്കില്‍ നിന്നുമാണ് നീളമുള്ള ശീലമുടി (mitre) യുടെ ആവിര്‍ഭാവം. ഇതും അഹരോന്യ അംശവസ്ത്രത്തിലെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന പ്രതീകാത്മക വസ്ത്രമാണ് (പുറ. 28:4, 35:40). ‘ജനത്തിന്‍റെ കുറ്റം…

error: Content is protected !!