മാര്‍ കുറിയാക്കോസു സഹദായും തന്‍റെ മാതാവായ യൂലീത്തിയും (മിശിഹാകാലം 304)
ദുഷ്ടനായ മക്സേമ്മീനോസിന്‍റെ നാളുകളില്‍ ക്രിസ്ത്യാനികള്‍ക്കു പീഡയുണ്ടായി. തന്‍റെ പൈതല്‍പ്രായം മുതല്‍ ദൈവത്തെ ഭയപ്പെട്ടു വിശ്വാസത്തിലും മിശിഹായെയുള്ള സ്നേഹത്തിലും സ്ഥിരപ്പെട്ടിരുന്നവളായി യൂലീത്തി എന്നു നാമധേയമുള്ള ഒരു സ്ത്രീ ഈക്കാനോന്‍ പട്ടണത്തില്‍ ഉണ്ടായിരുന്നു. ന്യായാധിപതിയുടെ ഭീഷണികളെയും മിശിഹായുടെ ദാസന്മാര്‍ അനുഭവിക്കുന്ന പീഡയെയും അവള്‍ കേട്ടപ്പോള്‍…