പ. പാമ്പാടി തിരുമേനിയുടെ ഡയറിക്കുറിപ്പുകള്‍
1911 1086 ചിങ്ങം 1 – ഇന്നേ ദിവസം രാവിലെ കുര്‍ബാന ഉണ്ടായിരുന്നു. പാമ്പാടിക്കണ്ടത്തിലച്ചന്‍ കുര്‍ബ്ബാന ചൊല്ലി. വട്ടമല അബ്രഹാം ശെമ്മാശനും കരിങ്ങനാമറ്റത്തില്‍ മത്തിയൂസ് ശെമ്മാശനും പഠിക്കുന്നുണ്ട്. കരിങ്ങണാമറ്റത്തിലപ്പൂപ്പന്‍ ഇവിടെത്തന്നെ താമസിക്കുന്നു. നാടകശാലയുടെ മുകളില്‍ മുറിപണിയാണ്. എനിക്ക് ഒരു പെട്ടിയും പണിയുന്നു….