Category Archives: Dr. Thomas Mar Athanasius

അനുസരണം മേൽസ്ഥാനിയോടല്ല നിയോഗത്തോട് | തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ

സുപ്രധാനമായ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ സ്ഥാനങ്ങൾ ഔദ്യോഗികമായി ഏറ്റെടുക്കുന്നത് ഔപചാരികമായ ചടങ്ങായി ക്രമീകരിക്കാറുണ്ട് . പലപ്പോഴും ഒരു മേൽസ്ഥാനിയുടെ സാന്നിധ്യത്തിലാവും ഇപ്രകാരം സ്ഥാനം ഏറ്റെടുക്കുക . ഇത്തരം സന്ദർഭങ്ങളിൽ ചുമതല ഏൽക്കുന്ന വ്യക്തി തന്റെ ഉത്തരവാദിത്വം സത്യസന്ധതയോടും , ആത്മാർഥതയോടും കൂടി നിർവഹിക്കും…

കാതോലിക്കേറ്റിന്റെ സ്വാതന്ത്ര്യം : ശ്രദ്ധേയമായ ഒരു രേഖ / തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത

മലങ്കര സഭ അതിന്റെ ആരംഭം മുതൽ പരി. അന്ത്യോഖ്യ പാത്രിയർക്കീസിന്റെ ഭരണത്തിൻ കീഴിലായിരുന്നു എന്ന് ധരിച്ചിരിക്കുന്ന ധാരാളം പേർ സഭയിലുണ്ട്. ഇത് ചരിത്രമാക്കുന്നതിന് ബോധപൂർവ്വം നടത്തി വരുന്ന ശ്രമങ്ങളുടെ ഫലമായിട്ടാണ് മേല്പറഞ്ഞ ധാരണ രൂപപ്പെട്ടത് . സഭയുടെ ചരിത്രം വസ്തുനിഷ്ഠമായി പഠിച്ച്…

നീതിസ്ഥാപനം സാമുദായിക സംഘര്‍ഷം സൃഷ്ടിക്കരുത്‌ / തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്താ

ന്യൂനപക്ഷ മതങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ സര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക സഹായവിതരണം സമുദായാംഗങ്ങളുടെ സംഖ്യയ്ക്ക്‌ ആനുപാതികമല്ല എന്ന നിരീക്ഷണം കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ അതു സംബ ന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെ നിലവിലിരുന്ന ഉത്തരവുകള്‍ കോടതി അസ്ഥിരപ്പെടുത്തിക്കൊണ്ട്‌ മെയ്‌ മാസം വിധിയുണ്ടായി. നില…

ഭരണഘടന, ഭരണകർത്താക്കൾ , ഭരണം / ഡോ. തോമസ് മാര്‍ അത്താനാസ്യോസ്

രാജ്യത്തിനും സഭ ഉൾപ്പെടെ സാമൂഹ്യ-സാംസ്ക്കാരിക-തൊഴിൽ സംഘടനകൾക്കുമെല്ലാം ഭരണഘടനയും നടപടി ചട്ടങ്ങളും ഉണ്ട്. ഒരു സംഘടനയോ പ്രസ്ഥാനമോ സ്ഥാപനമോ കാര്യക്ഷമമായും വ്യവസ്ഥാപിതമായും പ്രവർത്തിക്കുന്നതിന് ഇങ്ങനെ ഒരു രേഖ ആവശ്യമെന്ന് നാം മനസ്സിലാക്കിക്കഴിഞ്ഞു. കാതോലിക്കേറ്റിന്റെ സ്ഥാപനത്തിന് ശേഷം മലങ്കര സഭ 1934 ൽ ഒരു…

വടകരപ്പള്ളിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു

കൂത്താട്ടുകുളം: വടകര സെന്റ് ജോൺ സ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു. 2005 മുതൽ പള്ളി ഭരണം നടത്തിവന്ന ഭരണസമിതിയുടെ കൈസ്ഥാനിമാരായ കെ.ഐ കുര്യാക്കോസും സണ്ണി ജോൺ നിരപ്പുമാലിയും പള്ളിയുടെ താക്കോൽ വികാരിക്ക് തിരികെ ഏല്പ്പിക്കുന്നതും വികാരി അത്…

ഉയിർപ്പ് നൽകുന്ന പ്രത്യാശ / തോമസ്‌ മാര്‍ അത്താനാസ്യോസ്‌

കര്‍ത്താവിന്റെ ഉയിര്‍പ്പു നല്‍കുന്ന സന്തോഷം പങ്കുവയ്ക്കുന്ന നാളുകളിലൂടെ കടന്നു പോവുകയാണല്ലോ നാം. ക്രിസ്തു പരിതൃക്തനായി, അപമാനിതനായി, മര്‍ദ്ദിക്കപ്പെട്ട്‌ കുരിശില്‍ തൂക്കിക്കൊല്ലപ്പെടുകയായിരുന്നു. കല്ലറയില്‍ അടക്കം ചെയ്യപ്പെട്ട ആ മൃതശരീരത്തിന്‌ യാതൊരു കാരണവശാലും പുനര്‍ജ്ജീവന സാധ്യത ആരും കണക്കുകൂട്ടിയില്ല. ജീവന്‍ നഷ്ടപ്പെട്ട ക്രിസ്തുശരീരം ജീവൻ…

പീഡാനുഭവം: തിന്മയ്ക്കെതിരെയുള്ള പോരാട്ടം / തോമസ്‌ അത്താനാസ്യോസ്‌ മെത്രാപ്പോലീത്ത

യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും ക്രൂശുമരണത്തിന്റെയും ഉയിര്‍പ്പിന്റെയുംപരമ്പരാഗത വാര്‍ഷികാനുസ്മരണദിനങ്ങള്‍ മുമ്പിലെത്തിയിരിക്കുകയാണ്‌. ഇവ തിന്മയുടെയും മരണത്തിന്റെയും മേലുള്ള വിജയമായിട്ടാണ്‌ നാം മനസ്സിലാക്കുന്നതുംആചരിക്കുന്നതും. മതഭ്രാന്തന്മാരുംനീതിരഹിതമായ ഘടനകളും മൂലംക്രിസ്തു അനുഭവിച്ച യാതന ദുരന്തമോ ദൗര്‍ഭാഗ്യമോ ആയിട്ടല്ല നാം വിലയിരുത്തുന്നത്‌. സ്നാപകയോഹന്നാനും അപ്പോസ്തോലന്മാരും മുതല്‍ ഗാന്ധിജിയും ലൂഥര്‍കിംഗും ബോണ്‍ഹൊഫറും ആര്‍ച്ച്‌ബിഷപ്പ്‌…

ആധിപത്യത്തിന് അടിസ്ഥാനം ഇല്ല / തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ

പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കേറ്റുമായി മലങ്കര സഭയ്ക്ക് ഒരു പ്രത്യേക ബന്ധം ഉണ്ട് എന്ന വിഷയത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് പാത്രിയർക്കീസ് കക്ഷിയുമായി തർക്കമില്ല. എന്നാൽ ആ ബന്ധത്തിന്റെ സ്വഭാവം സംബന്ധിച്ച് ഈ രണ്ട് വിഭാഗത്തിനും വ്യത്യസ്ത കാഴ്ചപ്പാടുകളാണ് ഉള്ളത്. മലങ്കര സഭയ്ക്ക് അന്ത്യോഖ്യ…

കാരണം കണ്ടെത്തുകയും, തിരുത്തുകയുമാണ് ദുരവസ്ഥയ്ക്ക് പരിഹാരം / ഡോ. തോമസ് മാര്‍ അത്താനാസിയോസ്

മെത്രാപ്പോലിത്തയുടെ കത്ത് പാത്രിയർക്കീസ് കക്ഷിയിലെ ഏറ്റവും പ്രമുഖനായ വൈദികനാണ് ഡോ. ആദായി ജേക്കബ് കോർ എപ്പിസ്കോപ്പ. അടുത്ത കാലത്ത് അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ച ഒരു ലഘു ഗ്രന്ഥമാണ് ‘യാക്കോബായ സുറിയാനി സഭയുടെ സംക്ഷിപ്ത ചരിത്രം’. കോർഎപ്പിസ്കോപ്പ തന്റെ സ്വന്തം വിശ്വാസസമൂഹത്തിന്റെ വർത്തമാന…