മലങ്കരസഭയിലെ പള്ളികളും കത്തനാരന്മാരും ശെമ്മാശന്മാരും (1911)
പള്ളി പ്രതിനിധികളുടെ ഹാജര്‍ 1086-ാമാണ്ടു മിഥുനമാസം 13-നു കോട്ടയത്തു കൂടിയ മലങ്കര യാക്കോബായ സുറിയാനി അസോസ്യേഷന്‍ മാനേജിംഗ് കമ്മട്ടി യോഗത്തിലെ പത്താമത്തെ നിശ്ചയത്തില്‍ ഉള്ള അപേക്ഷപ്രകാരം ടി യോഗത്തിന്‍റെ എല്ലാ നിശ്ചയ വിഷയങ്ങളെക്കുറിച്ചും മറ്റും ആലോചിപ്പാന്‍ എല്ലാ പള്ളിപ്രതിപുരുഷന്മാരുടെയും ഒരു പൊതുയോഗം…