പാത്രിയര്‍ക്കീസു ബാവാ ഉള്‍പ്പെടെയുള്ള വാദികളുടെ കേസ് ചെലവു സഹിതം തള്ളി
കുന്നംകുളം ആര്‍ത്താറ്റു പുത്തന്‍പള്ളി (സിംഹാസനപ്പള്ളി) സംബന്ധിച്ച അവകാശം പാത്രിയര്‍ക്കീസു ബാവായിക്കാണെന്നും മലങ്കരസഭയ്ക്കോ, കാതോലിക്കാ ബാവാ തിരുമേനിക്കോ, കൊച്ചി ഇടവക മെത്രാപ്പോലീത്തായിക്കോ ടി പള്ളി ഇടവകയ്ക്കോ പള്ളിയിന്മേലോ പള്ളിവക സ്വത്തുകളിന്മേലോ യാതൊരുവിധ അധികാരാവകാശങ്ങളും ഇല്ലെന്നും മറ്റും കാണിച്ച് യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസു ബാവായും കാലം ചെയ്ത മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായും, വര്‍ക്കി കുറിയാക്കോസ് കത്തനാരും വാദികളായി പ. കാതോലിക്കാബാവായേയും കൊച്ചി ഇടവക മെത്രാപ്പോലീത്തായേയും, പള്ളിവികാരി ചെറുവത്തൂര്‍ മാത്യൂസ് കത്തനാര്‍ മുതലായവരെയും പ്രതികളാക്കിക്കൊണ്ട് തൃശൂര്‍ സബ്കോടതിയില്‍ കൊടുത്തിരുന്ന അന്യായം ചെലവുസഹിതം തള്ളിക്കൊണ്ടും പ. കാതോലിക്കാബാവാ തിരുമനസ്സിലെയും ഇടവകമെത്രാപ്പോലീത്തായുടെയും അധികാരം ഉറപ്പിച്ചുകൊണ്ടും സബ്ജഡ്ജി മി. പത്മനാഭന്‍ വിധി പ്രസ്താവിച്ചിരിക്കുന്നു. പ്രതികള്‍ക്കുവേണ്ടി അഡ്വോക്കേറ്റ് മി. എം. ഏബ്രഹാമാണ് വാദം നടത്തിയത്.
പാത്രിയര്‍ക്കീസുബാവാ വാദിയായി മലങ്കരയില്‍ ആദ്യം കൊടുക്കുന്ന ഒരു കേസാണ് കുന്നംകുളം സിംഹാസനപള്ളിക്കേസ്.
(Malankarasabha, 1974 February)
Paulose Mar Severios and Syrian Patriarch of Antioch.
Arthattu Simhasana Church Case.
ആര്‍ത്താറ്റ് പള്ളിക്കേസിലെ പൗലോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ പത്രിക