മനോരമയുടെ കൂട്ടുയാദാസ്ത് (Memorandum of Association)
1-ാമത്. ഈ കമ്പനിയുടെ പേര്‍ മലയാള മനോരമക്കമ്പിനി (ക്ലിപ്തം) എന്നാകുന്നു. 2-ാമത് ഈ കമ്പനിയുടെ റജിസ്റ്ററാക്കിയ ആഫീസ് സ്ഥാപിക്കുന്ന സ്ഥലം കോട്ടയം ആകുന്നു. 3-ാമത് ഈ കമ്പനി കൂടുന്നതിന്‍റെ ഉദ്ദേശ്യങ്ങള്‍ (എ) ഒരു അച്ചുകൂടം നടത്തുന്നതിലേക്ക് ആവശ്യപ്പെട്ടതായി തിരുവിതാംകൂര്‍ സംസ്ഥാനത്ത് വല്ല…